െഎ.എസ് റിക്രൂട്ട്മെൻറ് കേസ്: യാസ്മിൻ അഹമ്മദിന് ഏഴു വർഷം കഠിന തടവ്
text_fieldsകൊച്ചി: കാസർകോട് ജില്ലയിൽനിന്ന് 14 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ െഎ.എസ് കേസിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. അഫ്ഗാനിസ്താനിലേക്ക് പോകാൻ ശ്രമിക്കവെ 2016ൽ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ബിഹാർ സിതാമാർഹി സ്വദേശിനി യാസ്മിൻ അഹമ്മദി സാഹിദിനെയാണ് (30) എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ശിക്ഷിച്ചത്. സാഹചര്യങ്ങളും സ്വഭാവവും പരിശോധിക്കുേമ്പാൾ ഇളവ് അനുവദിക്കാവുന്ന കുറ്റമല്ല പ്രതി ചെയ്തതെന്നും എന്നാൽ, 30 വയസ്സ് പരിഗണിച്ചാണ് ശിക്ഷ കാലയളവ് ഏഴ് വർഷമാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
അഫ്ഗാനിസ്താനിലുള്ളതായി സംശയിക്കുന്ന മുഖ്യപ്രതി അബ്ദുല്ല അബുൽ റാഷിദിനൊപ്പം ചേർന്ന് ഭീകര സംഘടനയായ െഎ.എസിൽ ചേരാൻ ഗൂഢാലോചന നടത്തിയതിന് െഎ.പി.സി 120 (ബി) പ്രകാരം മൂന്ന് വർഷവും െഎ.പി.സി 125 (ഇന്ത്യയുമായി സഖ്യത്തിലുള്ള രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുക) എന്ന കുറ്റത്തിന് ഏഴ് വർഷവും 25,000 രൂപ പിഴയും, യു.എ.പി.എയിലെ 38 (നിരോധിത സംഘടനയിൽ അംഗമാവുക), 39 (നിരോധിത സംഘടനക്കായി പ്രവർത്തിക്കുക), 40 (നിരോധിത സംഘടനയുടെ ഫണ്ട് ശേഖരിക്കുക) തുടങ്ങിയ കുറ്റങ്ങൾക്ക് ഒാരോന്നിനും ഏഴുവർഷം വീതം തടവുമാണ് കോടതി വിധിച്ചത്. എന്നാൽ, ശിക്ഷ ഒരുമിച്ച് ഏഴുവർഷം മാത്രം അനുഭവിച്ചാൽ മതി.
െഎ.എസ് എന്ന പ്രതിഭാസം കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങുന്നതല്ലെന്നും ലോകമൊട്ടുക്കും വ്യാപിച്ചുകിടക്കുന്നതാണെന്നും ഇൗ സാഹചര്യത്തിൽ സമൂഹത്തിൽനിന്ന് ഇതിനെ തുടച്ചുനീക്കാൻ പരമാവധി ശിക്ഷ വിധിക്കണമെന്നുമാണ് എൻ.െഎ.എ അഭിഭാഷകൻ ആവശ്യപ്പെട്ടത്. അടുത്തിടെ ഇറാഖിലെ കോടതി െഎ.എസിൽ ചേർന്നതിന് 16 യുവതികൾക്ക് വധശിക്ഷ വിധിച്ച കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതിയുടെ പ്രായവും സ്ത്രീ എന്ന പരിഗണനയും നൽകി കോടതി ഏഴുവർഷത്തെ ശിക്ഷ വിധിക്കുകയായിരുന്നു. അബ്ദുല്ല അബുൽ റാഷിദിനൊപ്പം െഎ.എസിൽ ചേരാൻ പ്രതിക്ക് ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് തെളിവുകളിൽനിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അബുൽ റാഷിദ് നടത്തിയ രഹസ്യ യോഗങ്ങളിൽ യാസ്മിൻ പെങ്കടുത്തതായും െഎ.എസിൽ സ്ത്രീകളുടെ ജീവിതം എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിനുവേണ്ട രേഖകൾ ഇവർ ശേഖരിച്ചതായും ഉത്തരവിൽ പറയുന്നു. 2015 മുതൽ 2016 ഒക്ടോബർ വരെയുള്ള കാലയളവിലാണ് കാസർകോട്ടുനിന്ന് 14 പേർ രാജ്യം വിട്ടത്. ഇതിന് പിന്നാലെയായിരുന്നു രാജ്യം വിടാനുള്ള ശ്രമത്തിനിടെ രണ്ട് വയസ്സുകാരനായ മകനൊപ്പം യാസ്മിൻ പിടിയിലാകുന്നത്. 2017ലാണ് കേസിൽ എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ചത്. യാസ്മിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ശിക്ഷ വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് യാസ്മിെൻറ അഭിഭാഷകൻ പറഞ്ഞു.
അബ്ദുല്ല അബുൽ റാഷിദിനൊപ്പം െഎ.എസിൽ ചേരാൻ ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് തെളിവുകളിൽനിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. റാഷിദ് നടത്തിയ രഹസ്യ യോഗങ്ങളിൽ യാസ്മിൻ പെങ്കടുത്തതായും െഎ.എസിൽ സ്ത്രീകളുടെ ജീവിതം എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിനുവേണ്ട രേഖകളും ഇവർ ശേഖരിച്ചതായി ഉത്തരവിൽ പറയുന്നു. 2015 മുതൽ 2016 ഒക്ടോബർ വരെ കാസർകോട്ടുനിന്ന് 14 പേരാണ് രാജ്യം വിട്ടത്. ഇതിന് പിന്നാലെയായിരുന്നു യാസ്മിൻ രാജ്യം വിടാനുള്ള ശ്രമത്തിനിടെ രണ്ട് വയസ്സുകാരനായ മകനൊപ്പം പിടിയിലാകുന്നത്. ഏറെനാൾ യുവതിക്കൊപ്പം ഇൗ കുട്ടിയും ജയിലിൽ കഴിയേണ്ടി വന്നു. 2017ലാണ് കേസിൽ എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ചത്.
ഞാൻ െഎ.എസിന്റെ ഭാഗമല്ല -യാസ്മിൻ
കൊച്ചി: ഞാൻ െഎ.എസിെൻറ ഭാഗമല്ലെന്നും ഇന്ത്യക്കാരിയാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കോടതി വിധിക്ക് മുമ്പ് യാസ്മിൻ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തോട് ബഹുമാനവും ഭരണഘടനയിൽ വിശ്വാസവുമുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.