യതീഷ് ചന്ദ്ര കേരളം വിടുന്നു; കർണാടക കേഡറിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങി
text_fieldsതിരുവനന്തപുരം: കർണാടക കേഡറിലേക്ക് സ്ഥലംമാറ്റം വേണമെന്നുള്ള ഐ.പി.എസ് ഓഫിസർ യതീഷ് ചന്ദ്രയുടെ ആവശ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. മൂന്ന് വർഷത്തേക്കാണ് യതീഷ് ചന്ദ്ര കർണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.
നേരത്തെ കണ്ണൂർ എസ്.പി ആയിരുന്ന യതീഷ് ചന്ദ്രയെ കഴിഞ്ഞ മാസം കെ.എ.പി നാലാം ബറ്റാലിയൻ മേധാവിയായി മാറ്റിനിയമിച്ചിരുന്നു.
നിരവധി വിവാദ നടപടികളിലൂടെ യതീഷ് ചന്ദ്ര വാർത്തകളിൽ ഇടംനേടിയിരുന്നു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ അധിക്ഷേപിച്ചു എന്നതു മുതൽ കണ്ണൂർ എസ്.പിയായിരിക്കെ കോവിഡ് നിയന്ത്രണം പാലിക്കാത്തവരെ ഏത്തമിടീപ്പിച്ചതിലൂടെയും വിവാദത്തിലായിരുന്നു. വൈപ്പിനിൽ സമരക്കാരെ ലാത്തിച്ചാർജ് ചെയ്തതും വലിയ വിമർശനത്തിനിടയാക്കി.
മുഖ്യമന്ത്രിയുടെ ഉൾപ്പെടെ വിമർശനത്തിന് പാത്രമായതിന് പിന്നാലെയാണ് കഴിഞ്ഞ മാസം യതീഷ് ചന്ദ്രയെ കെ.എ.പി നാലാം ബറ്റാലിയനിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.