യതീഷ് ചന്ദ്രയും കൂട്ടരും മടങ്ങുന്നു
text_fieldsനിലക്കൽ: സംഭവബഹുലമായ രണ്ടാഴ്ചത്തെ ഡ്യൂട്ടിക്ക് ശേഷം നിലക്കലിലെ പൊലീസ് സ്പെഷൽ ഓഫിസർ യതീഷ് ചന്ദ്രയും സംഘവും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി മടങ്ങും. വെള്ളിയാഴ്ച രാവിലെ രണ്ടാംഘട്ട സംഘം നിലക്കലിൽ ചുമതലയേൽക്കും. തൃശൂർ സിറ്റി പൊലീസ് കമീഷണറായിരുന്ന യതീഷ് ചന്ദ്ര മണ്ഡലകാല വാർത്തകളിൽ നിറഞ്ഞുനിന്നാണ് മടങ്ങുന്നത്.
കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണനെ വഴിയിൽവെച്ച് കാര്യങ്ങൾ ബോധിപ്പിച്ചതിെൻറ പേരിൽ സംഘ്പരിവാറിെൻറ ‘ശത്രു’ പട്ടമാണ് സ്വന്തമാക്കിയത്. ഹൈകോടതി ജഡ്ജിയെ തടഞ്ഞത് ഇദ്ദേഹമായിരുന്നെന്നും സൂചനയുണ്ട്. യതീഷ് ചന്ദ്രയും വിനോദ് കുമാറുമടക്കം മൂന്ന് എസ്.പിമാരാണ് നിലക്കലിൽ മാത്രമുണ്ടായിരുന്നത്.
ഡിവൈ.എസ്.പി, സി.ഐ തുടങ്ങി 44 ഉന്നത ഉദ്യോഗസ്ഥരും 1600ലേറെ പൊലീസുകാരും ഇവിടെയുണ്ടായിരുന്നു. മഞ്ജുനാഥാണ് നിലക്കലിലെ പുതിയ സ്പെഷൽ ഓഫിസർ. ജനങ്ങളാണ് തെൻറ പ്രവർത്തനങ്ങൾക്ക് എത്ര മാർക്ക് നൽകണമെന്ന് പറയേണ്ടതെന്ന് അവലോകന യോഗത്തിനെത്തിയ യതീഷ് ചന്ദ്ര ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.