അടിച്ചമർത്തിയും വിവാദങ്ങളിൽ നിറഞ്ഞും എന്നും യതീഷ് ചന്ദ്ര
text_fieldsകൊച്ചി: പ്രതിഷേധങ്ങളെ മയമില്ലാതെ അടിച്ചമർത്തുന്ന പൊലീസ് മുറയിലൂടെ സേനയിൽ എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച യുവ െഎ.പി.എസ് ഒാഫിസറാണ് കർണാടകയിലെ ദാവങ്കരെ സ്വദേശിയായ യതീഷ് ചന്ദ്ര. ചുമതല വഹിച്ച പദവികളിലെല്ലാം ഇദ്ദേഹത്തിെൻറ ഇടപെടലുകൾ മനുഷ്യാവകാശ പ്രവർത്തകരടക്കം പൊതുസമൂഹത്തിെൻറ കടുത്ത പ്രതിഷേധത്തിന് കാരണമായി. വയോധികരെ പോലും വളഞ്ഞിട്ടു തല്ലുന്ന പ്രവർത്തന ശൈലിയോടുള്ള എതിർപ്പിൽ ഇദ്ദേഹം നടപ്പാക്കിയ പല നല്ല കാര്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയി.
പുതുവൈപ്പിലെ സമരക്കാരെ ഹൈകോടതി ജങ്ഷനിൽ നിർദയം തല്ലിച്ചതച്ചാണ് ഏറ്റവുമൊടുവിൽ യതീഷ് ചന്ദ്ര വാർത്തകളിൽ ഇടം പിടിച്ചത്. മലയാളികളുടെ പ്രിയ നടി ഷീലയുടെ സഹോദരീ പുത്രനായ 32 കാരൻ യതീഷ് ചന്ദ്ര കേരള കേഡർ 2011 ബാച്ച് െഎ.പി.എസുകാരനാണ്. മാതൃഭാഷയായ കന്നഡ പോലെതന്നെ മലയാളവും വഴങ്ങും. ഇലക്ട്രോണിക്സ് എൻജീനിയറിങ് ബിരുദധാരിയാണ്.
ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുേമ്പാഴാണ് െഎ.പി.എസിലെത്തുന്നത്. 2014 ജനുവരിയിൽ വടകര എ.എസ്.പിയായി ആദ്യ നിയമനം. കുഴൽപ്പണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് തുടക്കത്തിൽതന്നെ ശ്രദ്ധ നേടി. പിന്നീട് കണ്ണൂർ ആംഡ് പൊലീസ് ബറ്റാലിയനിൽ എസ്.പിയും തുടർന്ന് ആലുവ റൂറൽ എസ്.പിയുമായി.
2016 മാർച്ചിലെ എൽ.ഡി.എഫ് ഹർത്താൽ ദിനത്തിൽ അങ്കമാലിയിൽ വാഹനം തടഞ്ഞ ഹർത്താൽ അനുകൂലികൾക്കു നേരെ നടത്തിയ ലാത്തിച്ചാർജും ഇതിനിടെ വഴിയാത്രക്കാരനായ വയോധികനെ മർദിച്ചതും ഏറെ വിമർശനം ക്ഷണിച്ചുവരുത്തി. പക്ഷേ, തുടർന്ന് അധികാരത്തിലെത്തിയ ഇടതു സർക്കാർ അദ്ദേഹത്തെ കൊച്ചി ഡി.സി.പിയാക്കി. ഹൈേകാടതി ജങ്ഷനിൽ പ്രതിഷേധവുമായി എത്തിയ എൽ.പി.ജി ടെർമിനൽ വിരുദ്ധ സമരക്കാരെ വളഞ്ഞിട്ട് തല്ലിയ യതീഷ് ചന്ദ്രക്കെതിരായ വികാരം ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.