പ്രളയവും നിപ്പയും വിറപ്പിച്ച കേരളം
text_fieldsകേരളത്തിന്‍റെ ചരിത്രത്തിൽ നിരവധി സംഭവങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും സാക്ഷ്യം വഹിച്ച വർഷമാണ് 2018. പ്രളയവും ന ിപ്പ ൈവറസും ജനങ്ങളെ ഭയചകിതരാക്കിയപ്പോൾ തോമസ് ചാണ്ടിയുടെ രാജിയും കെ.ടി ജലീലിന്‍റെ ബന്ധുനിയമനവും പി.കെ. ശശിക്കെ തിരായ ലൈംഗിക വിവാദവും കേരളത്തെ നാണംകെടുത്തി. അതേസമയം, പ്രളയത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് നാട് മുന് നിട്ടിറങ്ങിയതും കന്യാസ്ത്രീകളുടെ തെരുവിലെ സമരവും കേരള ചരിത്രത്തിൽ ഇടംപിടിച്ചു.
കോടതി വിധിയും ശബര ിമല യുവതീ പ്രവേശനവും
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സു പ്രീംേകാടതി വിധിയും തുടർന്ന് സർക്കാർ വിധി നടപ്പാക്കാൻ നടത്തിയ ശ്രമവും സംസ്ഥാനത്ത് വലിയ സംഘർഷങ്ങൾക്കും പ്രത ിഷേധത്തിനും വാക്ക്പോരിനും വഴിവെച്ചു. ആചാരലംഘനം പാടില്ലെന്ന നിലപാടിൽ എൻ.എസ്.എസും യുവതികൾ ശബരിമലയിൽ പ്രവേശിക്ക ാൻ ശ്രമിച്ചാൽ തടയുമെന്ന മുന്നറിയിപ്പുമായി ബി.ജെ.പിയും സംഘപരിവാർ സംഘടനകളും രംഗത്തെത്തി. കോടതി വിധിയുടെ അടിസ്ഥ ാനത്തിൽ ശബരിമല ദർശനത്തിനെത്തിയ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ വിശ്വാസികളുടെ പേരിൽ തടഞ്ഞത് നിലക്കലും സന ്നിധാനവും സംഘർഷ ഭരിതമാക്കി. ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലെന്ന നിലപാട് ആവർത്തിച്ച് കോൺഗ്രസും യു.ഡി.എഫും നിൽ ക്കുമ്പോൾ, സംസ്ഥാന സർക്കാറും ഇടതുപക്ഷ സംഘടനകളും വനിതാ മതിലും നവോത്ഥാന സദസുകളും സംഘടിപ്പിച്ച് പ്രതിരോധിക്കാന ുള്ള ശ്രമത്തിലാണ്.
പ്രളയത്തിൽ മുങ്ങി കേരളം
ആഗസ്റ്റിലാണ് കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് സംസ്ഥാനം സ ാക്ഷ്യം വഹിച്ചത്. പ്രളയ കെടുതിയിൽപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരള ീയർ പങ്കാളിയായി. ജനങ്ങളുടെ ഈ പ്രവർത്തനങ്ങൾ ലോകത്തിന്‍റെ അഭിനന്ദനത്തിന് ഇടയാക്കി. അതേസമയം, പ്രളയം രൂക്ഷമാകാനു ള്ള കാരണത്തെ ചൊല്ലി വാക്ക്പോര് നടന്നു. നിറഞ്ഞ അണെക്കട്ടുകൾ യഥാസമയം തുറക്കാത്തതും മുന്നറിയിപ്പില്ലാതെ അണക്ക െട്ടുകൾ തുറന്നുവിട്ടതും പ്രളയത്തിന്‍റെ രൂക്ഷത വർധിപ്പിച്ചെന്നാണ് പ്രതിപക്ഷമായ യു.ഡി.എഫിന്‍റെ പ്രധാന ആരോപണം. പ്രളയ ദുരിതാശ്വാസത്തിന് വിദേശ ധനസഹായം സ്വീകരിക്കാനും ധന സമാഹരണത്തിന് വിദേശയാത്ര നടത്താനും കേന്ദ്രസർക്കാർ അ നുമതി നൽകാത്തതും വിമർശനത്തിന് ഇടയാക്കി.
ജീവൻ കവർന്ന നിപ വൈറസ്
വൈറസിലൂടെ പകരുന്ന മാരക പനിയായ നിപ മേയ്-ജൂൺ മാസങ്ങളിൽ കേരളത്തെ വിറപ ്പിച്ചു. വവ്വാലിന്‍റെ വിസർജ്യങ്ങളും ശരീരസ്രവങ്ങളും വഴി പകർന്ന രോഗം ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോട് പേരാമ്പ് ര സ്വദേശി സാലിഹിലാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനിയാണ് നിപ ബാധിച്ച് മരിച്ച ആദ്യ ആരോഗ്യ പ്രവർത്തക. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 18 പേർക്കാണ് വൈറസ് ബാധയുണ്ടായെന്നും 16 പേർ മരിച്ചെന്നുമാണ് ആരോഗ്യ വകുപ്പിന്‍റെ ഒൗദ്യോഗിക കണക്ക്. എന്നാൽ, ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, ദി ജേണൽ ഒാഫ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്നിവയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 23 പേർക്ക് വൈറസ് ബാധയേറ്റെന്നും 21 പേർ മരിച്ചെന്നുമാണ്.
കന്യാസ്ത്രീകളുടെ സമരവും ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റും
ലൈംഗികാതിക്രമക്കേസിൽ നീതി തേടി കന്യാസ്ത്രീകൾ തെരുവിലിറങ്ങിയ സംഭവം രാജ്യത്തിന്‍റെ സമര ചരിത്രത്തിൽ എഴുതപ്പെട്ടു. പീഡനത്തിന് ഇരയായ കന്യാസ്ത്രീ പൊലീസിന് പരാതി നൽകിയിട്ട് 75 ദിവസം കഴിഞ്ഞിട്ടും മുന് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ വൈകിയതാണ് തെരുവിലെ സമരത്തിലേക്ക് ഇറങ്ങാൻ കന്യാസ്ത്രീകളെ പ്രേരിപ്പിച്ചത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ, നീന ജോസഫ്, ആൽഫി, ആൻസിറ്റ എന്നിവർ സേവ് അവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്.) നേതൃത്വത്തിൽ നടത്തിയ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. 87ാം ദിവസമാണ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലാകുന്നത്.
കെ.ടി ജലീലിന്‍റെ ബന്ധുനിയമനവും തോമസ് ചാണ്ടിയുടെ രാജിയും
അഴിമതിക്കാർക്കും സ്വജനപക്ഷക്കാർക്കും സ്ഥാനമില്ലെന്ന പ്രഖ്യാപനവുമായി അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാറിന് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും മന്ത്രി ഡോ. കെ.ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണവും അവമതിപ്പുണ്ടാക്കി. ൈലംഗികാരോപണത്തിൽ കുടുങ്ങി രാജിവെച്ച എ.െക ശശീന്ദ്രന് പിൻഗാമിയായാണ് തോമസ് ചാണ്ടി മന്ത്രിയായത്. സർക്കാർ ഭൂമിയും കായലും കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തിനെതിരെ പിടിച്ചു നിൽകാൻ ശ്രമിച്ചെങ്കിലും അവസാനം ചാണ്ടിക്ക് രാജിവെക്കേണ്ടി വന്നു. ആരോപണം െതളിയിച്ചാൽ രാഷ്ട്രീയം തന്നെ ഉപക്ഷിക്കുമെന്ന് നിയമസഭയിൽ പ്രതിജ്ഞയെടുത്ത ചാണ്ടി, കൈയേറ്റം തെളിഞ്ഞിട്ടും എം.എൽ.എ സ്ഥാനം രാജിവെക്കുകയോ രാഷ്ട്രീയം ഉപേക്ഷിക്കുകയോ ചെയ്തില്ല.
മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉയർത്തിവിട്ട ബന്ധുനിയമന ആരോപണം പിണറായി മന്ത്രിസഭയെ പിടിച്ചുലച്ചു. പൃതു സഹോദര പുത്രനും ബാങ്ക് ജീവനക്കാരനുമായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിക്കാൻ യോഗ്യതയിൽ മാറ്റം വരുത്തിയെന്നാണ് തെളിവുകൾ പുറത്തുവിട്ട് ഫിറോസ് ആരോപിച്ചത്. സംഭവം വിവാദമായതോടെ ധാർമികതയുടെ പേരിൽ അദീബ് രാജിവെച്ചെങ്കിലും ജലീൽ പിന്നാക്കം പോയി. എന്നാൽ, ജലീലിനെതിരായ ആരോപണം സജീവമാക്കാനുള്ള നീക്കത്തിലാണ് യൂത്ത് ലീഗും യു.ഡി.എഫും.
ൈലംഗികാരോപണത്തെ തുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രനും ബന്ധുനിയമന വിവാദെത്ത തുടർന്നു രാജിവെച്ച ഇ.പി ജയരാജനും മന്ത്രിസഭയിൽ തിരിച്ചു വരുന്നതിനും പോയ വർഷം സാക്ഷിയായി. മന്ത്രിസഭയിലെ ജനതാദൾ പ്രതിനിധിയായ മന്ത്രി മാത്യു ടി. തോമസ് രാജിെവക്കുകയും പകരം കെ. കൃഷണൻകുട്ടി ജലവിഭവ മന്ത്രിയാകുകയും ചെയ്തു.
മധുവിന്‍റെ ആള്‍ക്കൂട്ട കൊലപാതകം
ഭക്ഷണം മോഷ്ടിച്ചതിന് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മർദിക്കുകയും പിന്നീട് കൊലപ്പെടുകയും ചെയ്തത് സാംസ്കാരിക കേരളത്തിൽ ഞെട്ടലുണ്ടാക്കി. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഭക്ഷിക്കാൻ ഒന്നുമില്ലാത്തത് കൊണ്ട് മധു ഭക്ഷണ പദാർഥങ്ങൾ മോഷ്ടിച്ചത് സത്യമെങ്കിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലം കാണുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു. മധുവിനെ മര്‍ദിച്ചത് വനം വകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തിലാണെന്നും ജനം വനത്തിനുള്ളില്‍ കടക്കുന്നത് തടയാത്തത് കൃത്യവിലോപമാണെന്നും പൊലീസ് വെളിപ്പെടുത്തിയത്.
ലൈംഗിക വിവാദം: പി.കെ. ശശിക്കെതിരെ സി.പി.എം നടപടി
ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ ലൈംഗിക പരാതിയിൽ സി.പി.എം പാലക്കാട് ജില്ല സെക്രേട്ടറിയറ്റ് അംഗവും ഷൊർണൂർ എം.എൽ.എയുമായ പി.കെ. ശശിയെ സി.പി.എം സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്കാണ് പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ പ്രവർത്തക ബൃന്ദ കാരാട്ട് അടക്കമുള്ള പി.ബി. അംഗങ്ങൾക്ക് പരാതി നൽകിയതോടെയാണ് ശശിക്കെതിരായ ആരോപണം പുറംലോകം അറിഞ്ഞത്.
കോൺഗ്രസ് എം.എൽ.എ എം. വിൻസന്‍റിനെതിരെ വീട്ടമ്മ പരാതി നൽകിയതും വിവാദത്തിന് വഴിവെച്ചു. വീട്ടമ്മയുടെ പരാതിയിൽ വിൻസന്‍റിനെ അറസ്റ്റ് ചെയ്ത പൊലീസ്, എന്തുകൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ പി.കെ. ശശിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന വിമർശനം പ്രതിപക്ഷം ഉയർത്തി. പി.കെ. ശശിക്കെതിരായ പരാതി പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് അവസാനിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചത്.
വിമാനം പറത്തി കണ്ണൂർ
ഉത്തര മലബാർ മൂന്ന് പതിറ്റാണ്ടോളം കാത്തിരുന്ന സ്വപ്ന പദ്ധതിയായ കണ്ണൂർ വിമാനത്താവളം രാഷ്ട്രത്തിന് സമർപ്പിച്ചു. 2300 ഏക്കര്‍ സ്ഥലത്ത് 2350 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളം പൂര്‍ത്തിയാക്കിയത്. കണ്ണൂരിൽ നിന്ന് വിമാനം പറന്നതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമെന്ന ബഹുമതി കേരളത്തിനായി. മുഖ്യമന്ത്രി ചെയര്‍മാനായ കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ (കിയാല്‍) ഉടമസ്ഥതയിലാണ് വിമാനത്താവളം. വിമാനത്താവളത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ ഭരണ-പ്രതിപക്ഷ വാക്ക്പോരിന് ഇടയാക്കി. കൂടാതെ, ഉൽഘാടനത്തിന് മുമ്പ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിമാനം ഇറക്കാൻ അനുമതി നൽകിയതും വിവാദമായി.
കുമ്മനം മിസോറാം ഗവർണർ; ശ്രീധരൻപിള്ളയുടെ തിരിച്ചുവരവ്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കിയത് വലിയ വർത്തകൾക്ക് വഴിവെച്ചു. എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ സംഘടനയായ ബി.ഡി.ജെ.എസിനെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനായിരുന്നു കുമ്മനത്തെ ഗവർണറാക്കാനുള്ള തീരുമാനമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. മാരത്തൺ ചർച്ചകൾക്കു ശേഷം കുമ്മനത്തിന്‍റെ പിൻഗാമിയായി പി.എസ്. ശ്രീധരൻപിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി. പാർട്ടി സ്ഥാപകാംഗമായ ശ്രീധരൻപിള്ള 2003-2006 കാലത്ത് സംസ്ഥാന പ്രസിഡന്റായിരുന്നു.
അഭിമന്യുവിനെ കൊലപാതകം
മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഭിമന്യു കൊല്ലപ്പെട്ടു. കോളജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വിദ്യാർഥി സംഘടനകൾ നടത്തിയ ഒരുക്കങ്ങൾക്കിടെ ജൂലൈ ഒന്നിന് രാത്രി നടന്ന സംഘട്ടനത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. സംഭവത്തിൽ കാമ്പസ് ഫ്രണ്ട് നേതാവ് അടക്കം 16 പേരെ പ്രതികളാക്കി െപാലീസ് കുറ്റപത്രം സമർപ്പിച്ചു.
പ്രവാസികൾക്കായി ലോക കേരള സഭ
ജീവിതവഴി തേടി ദേശാന്തരങ്ങളിലേക്ക് പറന്നകന്ന ലോക മലയാളികൾക്ക് ജന്മനാട്ടിൽ അംഗീകാരത്തിന്റെയും ആദരവിന്റെയും പൊതുവേദിയായി ലോക കേരള സഭ പിറവിയെടുത്തു. ലോക പൗരനായി വളർന്ന മലയാളിക്കൊപ്പം അവന് ജന്മം നൽകിയ മണ്ണും വളരണമെന്ന ആഗ്രഹ പ്രഖ്യാപനങ്ങളും പദ്ധതികളുമാണ് തിരുവനന്തപുരം നിയമസഭ കോംപ്ലക്സിലെ സംഘടിപ്പിച്ച പ്രഥമ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പ്രവാസി നിക്ഷേപത്തിലൂടെ നാടിന്റെ വികസനം, പ്രവാസി പുനരധിവാസം, പ്രവാസികളുടെ സഹായത്തോടെ വൈജ്ഞാനിക നവീകരണം, വിശ്വാസ്യതയുള്ള റിക്രൂട്ട്മെന്റ് ഏജൻസികളുടെ സാന്നിധ്യം, കുടിയേറ്റത്തിന്റെ കണക്ക് ശേഖരിക്കൽ എന്നിവയാണ് കേരള സഭയുടെ മുമ്പിൽവെച്ച നിർദേശങ്ങൾ.
ചെങ്ങന്നൂരിലെ എൽ.ഡി.എഫ് വിജയം
കെ.കെ. രാമചന്ദ്രൻനായർ എം.എൽ.എയുടെ മരണത്തെ തുടർന്ന് േമയ് 28ന് നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്ന സജി ചെറിയാൻ വിജയിച്ചു. 20,956 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിനെ സജി തോൽപിച്ചു. പോൾ ചെയ്ത 1,51,997 വോട്ടുകളിൽ സജി ചെറിയാന് 67,303ഉം വിജയകുമാറിന് 46,347ഉം വോട്ടുകൾ ലഭിച്ചു.
കോൺഗ്രസിന്‍റെ രാജ്യസഭാ സീറ്റ് നൽകാമെന്ന വാഗ്ദാനത്തിൽ കെ.എം മാണിയുടെ കേരളാ കോൺഗ്രസ് എം യു.ഡി.എഫിൽ തിരിച്ചെത്തി. പി.ജെ. കുര്യൻ രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ സീറ്റ് മാണിക്ക് നൽകിയത് കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് വഴിവെച്ചു. പി.ജെ. കുര്യനെ ഒതുക്കാനുള്ള ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തന്ത്രമാണെന്നും ആരോപണം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.