വാർഷിക പദ്ധതി സ്തംഭനത്തിലേക്ക്
text_fieldsതിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാറിെൻറ വാർഷിക പദ്ധതി സ്തംഭനത്തിേലക്ക്. വകുപ്പുകളുടെ ചെക്കുകൾ മിക്കതും ട്രഷറികളിൽ പണം നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണ്.
നിയന്ത്രണത്തിൽ പല മന്ത്രിമാരും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ ക്ഷേമനിധികളിൽനിന്നും മറ്റും 1500 കോടി രൂപ അടിയന്തരമായി ട്രഷറികളിലെത്തിക്കാൻ നീക്കം നടക്കുന്നു. ട്രഷറികളിലെ പണം ഇനം മാറ്റി കൂടുതൽ കടമെടുക്കുന്നതിന് വഴിയൊരുക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ അനുമതി നൽകി. ശമ്പളം, പെൻഷൻ എന്നിവ മാറ്റിനിർത്തിയാൽ കാര്യമായ ഇടപാടുകൾ ട്രഷറികളിലില്ല. ക്രിസ്മസിന് ശമ്പളം മുൻകൂർ നൽകാൻ സാധ്യതയില്ല.
ജി.എസ്.ടി വന്ന ശേഷം വരുമാനത്തിൽ വൻ കുറവാണ് വന്നത്. പുതിയ നികുതി വൻ നേട്ടമുണ്ടാകുമെന്ന ധനവകുപ്പിെൻറ ആദ്യ കണക്കുകൂട്ടൽ അപ്പാടെ തെറ്റി. നികുതി ചോർച്ചയിലൂടെയും മറ്റും മാസം 700 കോടി രൂപയെങ്കിലും നഷ്ടമാകുെന്നന്നാണ് ധനമന്ത്രി പറയുന്നത്.
വരുമാനം കുറയുകയും കടമെടുക്കാൻ തടസ്സങ്ങൾ ഉണ്ടാവുകയും ചെയ്യുേമ്പാഴും സർക്കാറിെൻറ ചെലവുകൾ ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജനുവരിയിൽ മാത്രമേ ഇനി പൊതുവിപണിയിൽനിന്ന് കടമെടുക്കാനാകൂ. അതിന് മുന്നോടിയായാണ് ക്ഷേമനിധികളിലെയും മറ്റും പണം ട്രഷറികളിലെത്തിക്കുന്നത്. രണ്ട് മാസമായി വകുപ്പുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച പണവും ട്രഷറികളിലേക്ക് മാറ്റണമെന്നതടക്കം കർശന നടപടികൾ നിർദേശിച്ചിരുന്നു.
ഇെക്കാല്ലം 26,500 കോടി രൂപയുടേതാണ് വാർഷിക പദ്ധതി. 12247.4 കോടി രൂപ മാത്രമാണ് (46.22 ശതമാനം) ഇതുവരെ വിനിയോഗം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം വെറും 28.95 ശതമാനത്തിേല എത്തിയുള്ളൂ. വൻകിട പദ്ധതികൾക്ക് 728.67 കോടി നീക്കിവെച്ചിട്ടുണ്ടെങ്കിലും ഒന്നും ചെലവായിട്ടില്ല. നിയമ വകുപ്പിെൻറ പദ്ധതി വിനിയോഗം പൂജ്യമാണ്. ഭവനനിർമാണ വകുപ്പ് 0.05 ശതമാനം, പൊതുഭരണം 4.32, ഭക്ഷ്യ പൊതുവിതരണം 6.06, നികുതി 6.65, പരിസ്ഥിതി 10.41 എന്നിങ്ങനെയാണ് ചില വകുപ്പുകളുടെ ദയനീയസ്ഥിതി. മരാമത്ത് വകുപ്പിൽ ഇതുവരെ 77.98 ശതമാനം തുക മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.