ഇയർ ഒൗട്ട് പ്രശ്നം: എൻജിനീയറിങ് കോളജുകളിൽ അധ്യയനം സ്തംഭനത്തിലേക്ക്
text_fieldsതിരുവനന്തപുരം: ഇയർ ഒൗട്ട് പ്രശ്നത്തെച്ചൊല്ലി സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസമേഖല സ്തംഭനത്തിലേക്ക്. സാേങ്കതിക സർവകലാശാലയുടെ നടപടിയിൽ പ്രതിഷേധിച്ച് ഒേട്ടറെ എൻജിനീയറിങ് കോളജുകളിൽ വിദ്യാർഥികൾ അനിശ്ചിതകാല സമരവും തുടങ്ങി. അടുത്ത ദിവസങ്ങളിൽ കൂടുതൽ കോളജുകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. മൊത്തം ഏഴായിരത്തോളം വിദ്യാർഥികൾക്കാണ് ഇയർ ഒൗട്ട് പ്രശ്നം കാരണം തുടർപഠനം തടസ്സപ്പെട്ടത്.
സർവകലാശാല നിയമപ്രകാരം ബി.ടെക് നാലാം സെമസ്റ്റർ ക്ലാസിലേക്ക് പ്രവേശനം ലഭിക്കാൻ ഒന്നും രണ്ടും സെമസ്റ്ററുകളിലെ 47 ക്രെഡിറ്റുകളിൽ 26 എണ്ണം (12 വിഷയങ്ങളിൽ ആറെണ്ണം) വിജയിക്കണം.
നിലവിൽ മൂന്നാം സെമസ്റ്ററിന് പഠിക്കുന്ന മൂവായിരത്തിലധികം കുട്ടികൾക്ക് നിശ്ചിത ക്രെഡിറ്റുകൾ വിജയിക്കാനായിട്ടില്ല. ഇൗ വിദ്യാർഥികൾക്ക് നാലാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കില്ലെന്ന് മാത്രമല്ല, ഇവർ ജൂനിയർ ബാച്ചിനൊപ്പം കോഴ്സ് തുടർന്ന് അവശേഷിക്കുന്ന സെമസ്റ്ററുകൾ എഴുതിയെടുക്കണം. ഇതിനുപുറമെ നിലവിൽ അഞ്ചാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥികളും ഇയർ ഒൗട്ട് പ്രശ്നം നേരിടുകയാണ്. 3500ലധികം വിദ്യാർഥികൾക്ക് നാലാം സെമസ്റ്റർ വരെയുള്ള നിശ്ചിത ക്രെഡിറ്റുകൾ വിജയിക്കാൻ കഴിയാത്തതിനെ തുടർന്ന് ആറാം സെമസ്റ്ററിലേക്ക് പ്രവേശനം തടയപ്പെടും. ഇയർ ഒൗട്ട് സംവിധാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷവും വിദ്യാർഥികൾ രംഗത്തുവന്നിരുന്നെങ്കിലും സർക്കാറോ സാേങ്കതിക സർവകലാശാലയോ വഴങ്ങിയില്ല. പകരം വിജയിക്കേണ്ട ക്രെഡിറ്റുകളുെട എണ്ണത്തിൽ ഇളവുവരുത്തുകയും അധികമായി ഒരു സപ്ലിമെൻററി പരീക്ഷ അനുവദിക്കുകയുമായിരുന്നു.
എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം നിലനിർത്തുന്നതിന് വേണ്ടിയാണ് ഇയർ ഒൗട്ട് സംവിധാനം കൊണ്ടുവന്നതെന്നാണ് സാേങ്കതിക സർവകലാശാലയുടെ വിശദീകരണം. മുമ്പ് ഇത് പിൻവലിക്കാൻ നടത്തിയ ശ്രമം സർവകലാശാലയുടെ വിശദീകരണത്തെ തുടർന്ന് സർക്കാർ ഉപേക്ഷിക്കുകയായിരുന്നു. നേരത്തേ രണ്ടാം വർഷത്തിൽ ഇയർ ഒൗട്ട് കടമ്പ ഇളവിലൂടെ കടന്ന വിദ്യാർഥികളാണ് മൂന്നാം വർഷത്തിൽ വീണ്ടും ഇയർ ഒൗട്ടിൽ അകപ്പെട്ട ഭൂരിഭാഗവും എന്നാണ് സാേങ്കതിക സർവകലാശാല അധികൃതർ പറയുന്നത്. എന്നാൽ, സാേങ്കതിക സർവകലാശാല നിലവിൽ വരും മുമ്പ് മറ്റ് സർവകലാശാലകളിലൊന്നും ഇയർ ഒൗട്ട് സംവിധാനമില്ലായിരുെന്നന്നും വിദ്യാർഥികളെ കൂട്ടത്തോടെ പുറത്താക്കാൻ ലക്ഷ്യമിടുന്നതാണ് ഇതെന്നും സമരരംഗത്തുള്ളവർ പറയുന്നു. സാേങ്കതിക സർവകലാശാലയുടെ മൂല്യനിർണയത്തിൽ വൻ ക്രമക്കേടും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.