ഇളവ് വരുത്തിയത് മോശം കോളജുകളെ സഹായിക്കാനെന്ന് വൈസ് ചാൻസലർ
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് മാനേജ്മെൻറുകൾ ഉൾപ്പെടെയുള്ളവർ ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് സാേങ്കതിക സർവകലാശാലയിലെ ബി.ടെക് ഇയർ ഒൗട്ട് സമ്പ്രദായം അട്ടിമറിക്കപ്പെട്ടതെന്ന് രാജിക്കത്തിൽ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി.െഎസക്കിെൻറ ആരോപണം. ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് നവംബർ രണ്ടിന് കൈമാറിയ കത്തിലാണ് ഇയർ ഒൗട്ട് വിരുദ്ധ സമരത്തിനു പിന്നിൽ നടന്ന ചരടുവലികളെക്കുറിച്ച് വി.സിയുടെ വെളിപ്പെടുത്തൽ. മുഖ്യധാരാ വിദ്യാർഥി സംഘടനകളുടെ പിന്തുണയോടെയാണ് ഇയർ ഒൗട്ട് വിരുദ്ധ സമരം നടന്നത്. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷൻ ഇയർ ഒൗട്ട് സമ്പ്രദായം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചതായി വി.സി പറയുന്നു.
ഇയർ ഒൗട്ടിലൂടെ വിദ്യാർഥികൾ പുറത്താകുേമ്പാൾ അത് കോളജിൽ കുട്ടികളുടെ എണ്ണം കുറയുകയും മാനേജ്മെൻറുകളുടെ വരുമാനത്തിൽ കുറവുണ്ടാക്കുമെന്നും കണ്ടായിരുന്നു സമരത്തിന് ഇവർ പിന്തുണ നൽകിയത്. ഇയർ ഒൗട്ട് സമ്പ്രദായത്തിൽ ഇളവ് വരുത്തുന്നത് മോശം നിലവാരമുള്ള കോളജുകളെ സഹായിക്കാൻ വേണ്ടി മാത്രമായിരുെന്നന്നും വി.സി പറയുന്നു. വിദ്യാഭ്യാസമന്ത്രി ഇടപെട്ട് നടത്തിയ ചർച്ചയിലാണ് ഇയർ ഒൗട്ടിൽ വൻതോതിൽ ഇളവ് വരുത്തിയത്. വൈസ് ചാൻസലറായി ചുമതലേയറ്റത് മുതൽ എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉയർത്താനുള്ള ശ്രമമാണ് നടത്തിയത്.
സർവകലാശാലയിലെ ആദ്യ ബാച്ച് ബി.ടെക് വിദ്യാർഥികൾ കഴിഞ്ഞ വർഷം മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശിച്ചപ്പോഴാണ് സമരം തുടങ്ങിയത്. നിശ്ചിത ക്രെഡിറ്റുകൾ പാസാകാത്തവർക്ക് നാലാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കില്ലെന്ന് കണ്ടതോടെയായിരുന്നു ഇത്. 47 ക്രെഡിറ്റുകളിൽ 35 എണ്ണം പാസാകണമെന്ന വ്യവസ്ഥ വിദ്യാഭ്യാസമന്ത്രിയുടെ സഹായത്തോടെ നടത്തിയ ചർച്ചയിൽ 26 എണ്ണമായി ചുരുക്കേണ്ടിവന്നു. ഇളവിനെതിരെ ഏതാനും വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ വൈസ് ചാൻസലർക്ക് ഹൈകോടതിയിൽനിന്ന് വിമർശനം ഏൽക്കേണ്ടിവന്നു. ഭാവിയിൽ ക്രെഡിറ്റുകളുടെ എണ്ണത്തിൽ ഇളവ് നൽകരുതെന്നും കോടതി നിർദേശിച്ചു.
മേലിൽ ഇളവ് നൽകേണ്ടതില്ലെന്ന് സർവകലാശാലയുടെ ബോർഡ് ഒാഫ് ഗേവണേഴ്സും തീരുമാനിച്ചിരുന്നു. എന്നാൽ, വിദ്യാർഥികൾ കൂടുതൽ ഇളവിനായി വീണ്ടും സമരം തുടങ്ങുകയും ക്ലാസുകൾ ബഹിഷ്കരിക്കുകയും ചെയ്തു. ഇൗ ഘട്ടത്തിലാണ് സ്വാശ്രയ മാനേജ്മെൻറുകളും ഇതേ ആവശ്യവുമായി രംഗത്തുവന്നത്. ഇൗ സാഹചര്യത്തിൽ ഒരു അക്കാദമീഷ്യൻ എന്ന നിലയിൽ പദവിയിൽ തുടരാനാകാത്ത സാഹചര്യമാണുള്ളതെന്ന് വി.സി രാജിക്കത്തിൽ പറയുന്നു. ഇയർ ഒൗട്ട് സമ്പ്രദായത്തിൽ ഇളവ് വരുത്താനുള്ള ഏത് നീക്കവും സാേങ്കതിക വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം തകർക്കും. ഒരു ചെറിയ വിഭാഗത്തിെൻറ താൽപര്യം സംരക്ഷിക്കാനായി വി.സി പദവിയിൽ തുടരാൻ താൽപര്യമില്ല. സാേങ്കതിക വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ഗവർണർ ഇടപെടണമെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.