സാേങ്കതിക സർവകലാശാല ബി.ടെക് ഇയർ ഒൗട്ടിൽ ഇളവുകൾ അനുവദിച്ചു
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാലയുടെ ബി.ടെക് ഇയർ ഒൗട്ട് സമ്പ്രദായത്തിൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിെൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം. നിലവിൽ മൂന്ന് ഘട്ടങ്ങളിൽ ഇയർ ഒൗട്ട് സാഹചര്യമുണ്ടായിരുന്നത് രണ്ട് ഘട്ടമാക്കി ചുരുക്കി.
ഒന്നും രണ്ടും സെമസ്റ്ററുകളിലെ 47 ക്രെഡിറ്റുകളിൽ 26 എണ്ണം അഞ്ചാം സെമസ്റ്റർ പ്രവേശനത്തിന് മുേമ്പ വിജയിക്കണം. നേരത്തേ നാലാം സെമസ്റ്റർ പ്രവേശനത്തിന് മുേമ്പ 26 ക്രെഡിറ്റുകൾ പാസാകണമെന്നതാണ് ഭേദഗതി വരുത്തിയത്. ഏഴാം സെമസ്റ്റർ പ്രവേശനത്തിന് ആദ്യ നാല് സെമസ്റ്ററുകളിലെ 94 ക്രെഡിറ്റുകളിൽ 52 എണ്ണം പാസാകണം. നേരത്തേ ആറാം സെമസ്റ്റർ പ്രവേശനത്തിന് ആദ്യ നാല് സെമസ്റ്ററുകളിലെ 71 ക്രെഡിറ്റുകൾ വിജയിക്കണമെന്നായിരുന്നു സർവകലാശാല നിബന്ധന. ഇതിലാണ് ഇളവ് വരുത്തിയത്. ഇതിന് മുമ്പായി വിദ്യാർഥികൾക്ക് സപ്ലിമെൻററി പരീക്ഷ അവസരവും നൽകും.
െറഗുലർ പരീക്ഷയും രണ്ട് സപ്ലിമെൻററി പരീക്ഷയും ഉൾപ്പെടെ ഒാരോ സെമസ്റ്ററിനും പാസാകാൻ മൊത്തം മൂന്ന് പരീക്ഷാ അവസരങ്ങൾ അനുവദിക്കാനും തീരുമാനിച്ചു. ഇതിന് പുറമെ എട്ടാം സെമസ്റ്റർ പ്രവേശനത്തിന് ഏഴ് സെമസ്റ്ററുകളിലെ 117 ക്രെഡിറ്റുകൾ പാസാകണമെന്ന നിബന്ധന പിൻവലിക്കുകയും ചെയ്തു. ഇതോടെ നാല് വർഷ (എട്ട് സെമസ്റ്റർ) ബി.ടെക് പഠനത്തിനിടെ മൂന്ന് ഘട്ടങ്ങളിൽ ഇയർ ഒൗട്ടാകാനുള്ള സാഹചര്യം രണ്ടായി കുറയുകയും ചെയ്തു.
യോഗതീരുമാന പ്രകാരം എസ്.എഫ്.െഎ, എ.െഎ.എസ്.എഫ്, എ.ബി.വി.പി സംഘടനകൾ സമരം പിൻവലിച്ചു. എന്നാൽ, കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെൻറ്, എ.െഎ.ഡി.എസ്.ഒ എന്നീ വിദ്യാർഥി സംഘടനകളും അനിശ്ചിതകാല സമരം നടത്തുന്ന സാേങ്കതിക സർവകലാശാല വിദ്യാർഥി സമര സമിതിയും സമരം തുടരും. സർവകലാശാലയുടെ വീഴ്ചയായതിനാൽ ഇത്തവണ ഇയർ ഒൗട്ട് സമ്പ്രദായം പൂർണമായും പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇയർ ഒൗട്ട് സമ്പ്രദായം എടുത്തുകളയരുതെന്ന് സമരത്തിൽനിന്ന് പിന്മാറിയ വിദ്യാർഥി സംഘടനകൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. വിദ്യാർഥികൾക്ക് ആവശ്യമായ സപ്ലിമെൻററി പരീക്ഷ അവസരം ലഭ്യമാകാത്ത സാഹചര്യത്തിൽ ഇയർ ഒൗട്ട് സമ്പ്രദായത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് ഇവർ ചർച്ചയിൽ ഉന്നയിച്ചത്.
ചർച്ചയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, സാേങ്കതിക സർവകലാശാല വൈസ്ചാൻസലർ ഡോ. കുഞ്ചെറിയ പി.െഎസക്, േപ്രാ വൈസ്ചാൻസലർ ഡോ. എം. അബ്ദുറഹിമാൻ, എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ഡോ. ജി. രാധാകൃഷ്ണപിള്ള, രജിസ്ട്രാർ ഡോ.ജി.പി പത്മകുമാർ, പരീക്ഷ കൺട്രോളർ ഡോ. ഷാബു തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.