തോമസ് ചാണ്ടിയുടെ മന്ത്രിപദവി: എൽ.ഡി.എഫ് തീരുമാനിക്കേട്ടയെന്ന് െയച്ചൂരി
text_fieldsന്യൂഡൽഹി: എ.കെ. ശശീന്ദ്രൻ രാജിവെച്ച ഒഴിവിൽ തോമസ് ചാണ്ടി മന്ത്രിയാകുന്നതിൽ തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി. വാർത്താസേമ്മളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന് ഒന്നും ചെയ്യാനില്ല. ശശീന്ദ്രെൻറ രാജി സംബന്ധിച്ച് ജുഡീഷ്യൽ അനേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കുന്നതിന് സമയപരിധിയും വെച്ചിട്ടുണ്ട്. അന്വേഷണം തീരുന്നതിനുമുമ്പ് പുതിയ മന്ത്രിയെ നിയമിക്കണമോയെന്നതാണ് ചോദ്യം. ഇക്കാര്യം എൽ.ഡി.എഫ് ചർച്ച ചെയ്യെട്ടയെന്നും െയച്ചൂരി പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിയാകുന്നതിൽ സി.പി.എം കേന്ദ്രനേതൃത്വത്തിെൻറ താൽപര്യക്കുറവ് പ്രകടമാക്കുന്നതാണ് െയച്ചൂരിയുടെ വാക്കുകൾ. എൻ.സി.പിയുടെ മന്ത്രിയെ എൻ.സി.പിക്ക് തീരുമാനിക്കാമെന്നാണ് ഇതേക്കുറിച്ച് നേരത്തേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. തീരുമാനം എൽ.ഡി.എഫിലെ ചർച്ചക്കുശേഷം മതിയെന്ന െയച്ചൂരിയുടെ വാക്കുകൾ കേന്ദ്ര നേതൃത്വം കോടിയേരിയെ തള്ളുന്നതാണ്. തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ സംസ്ഥാന നേതൃത്വത്തോട് നിർദേശിക്കണമെന്ന് എൻ.സി.പി ദേശീയാധ്യക്ഷൻ ശരദ് പവാർ, െയച്ചൂരിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴും എൽ.ഡി.എഫിൽ ചർച്ച ചെയ്തു തീരുമാനിക്കേട്ടയെന്ന മറുപടിയാണ് െയച്ചൂരി, പവാറിന് നൽകിയത്.
ശശീന്ദ്രൻ വിഷയത്തിൽ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും െയച്ചൂരി അഭിപ്രായപ്പെട്ടു. തെറ്റായ കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ തീർച്ചയായും മാധ്യമങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ, അതിെൻറ പേരിൽ അധാർമിക മാർഗങ്ങളിലൂടെ ഒരു വ്യക്തിയെ കളങ്കപ്പെടുത്തി വാർത്തകൾ സൃഷ്ടിക്കുന്നത് ശരിയായ നടപടിയല്ല. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളെ കുടുക്കിയ ഒളികാമറാ ഒാപറേഷെന സി.പി.എം തുണക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് കേരളത്തിെലയും ബംഗാളിെലയും രാഷ്ട്രീയ സംസ്കാരം രണ്ടാണെന്നായിരുന്നു മറുപടി.
കേരളത്തിൽ ആരോപണം ഉയർന്നപ്പോൾതന്നെ മന്ത്രി രാജിവെച്ചു. ബംഗാളിൽ കൈക്കൂലി വാങ്ങുന്നത് കാമറയിൽ കണ്ടിട്ടും തൃണമൂൽ നേതാക്കൾ രാജിവെച്ചിട്ടില്ലെന്നും െയച്ചൂരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.