കേരളത്തിെൻറ മതനിരപേക്ഷതയെ മോദി വെല്ലുവിളിക്കുന്നു –യെച്ചൂരി
text_fieldsതൊടുപുഴ: കേരളത്തിെൻറ മതനിരപേക്ഷതയെപോലും മോദിയും കൂട്ടരും വെല്ലുവിളിക്കുകയാണെ ന്നും വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടാനില്ലാതെ വൈകാരികത സൃഷ്ടിച്ച് വോട്ട് നേടാനാണ ് ബി.ജെ.പി ശ്രമമെന്നും സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം ഒര ുമയുടെ സന്ദേശമാണ് നൽകുന്നത്.
സമാധാനാന്തരീക്ഷം തകർക്കാനാകുമോ എന്നാണ് ആർ.എസ് .എസും ബി.ജെ.പിയും ശ്രമിക്കുന്നത്. കേരളത്തിൽനിന്ന് ബി.ജെ.പിക്ക് ഒരു നേട്ടവും കൊയ്യാനാവില്ല. ബി.ജെ.പിയെ മടങ്ങിവരാൻ കഴിയാത്ത വിധം പരാജയപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിെൻറ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ മാറ്റിനിർത്തുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് പറയുന്നു. പിന്നെ എന്തിനാണ് കേരളത്തിൽ മത്സരിക്കുന്നത്. ആരാണ് കോൺഗ്രസിെൻറ ശത്രുവെന്ന് രാഹുൽ വ്യക്തമാക്കണം. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ സംസാരിക്കുമ്പോൾ തന്നെയാണ് രാഹുൽ ഗാന്ധി കേരളത്തിൽ ഇടതുപക്ഷത്തെ നേരിടുന്നത്. ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് നല്ല സന്ദേശമല്ല നൽകുന്നത്. കേരളം മികച്ച മാതൃക സംസ്ഥാനമെന്ന് അഭിമാനപൂർവം പറയുന്ന രാഹുലിന് ആരാണ് കേരളത്തെ ഈ വിധത്തിൽ ആക്കിയതെന്നുകൂടി പറയാൻ ബാധ്യതയുണ്ട്.
കേരള മോഡലിൽ അഭിമാനം കൊള്ളുന്ന അദ്ദേഹം എൽ.ഡി.എഫിന് വോട്ടു ചെയ്യണമെന്ന ആഹ്വാനമാണ് നൽകിയിരിക്കുന്നത്. കർഷകർക്കു വേണ്ടി ഒന്നും ചെയ്യാത്ത മോദി അംബാനിമാർക്കും അദാനിമാർക്കും ഒപ്പമാണ്. കൃഷിക്കാരെൻറ കടങ്ങൾ എഴുതിത്തള്ളാതെ, ശതകോടീശ്വരന്മാരുടെ കടം എഴുതിത്തള്ളുന്നു. മോദിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന സംവിധാനമാക്കി സി.ബി.ഐയെ മാറ്റി. തെരഞ്ഞെടുപ്പ് കമീഷനെ ചൊൽപടിക്ക് നിർത്തുന്ന ഇവർ സുപ്രീംകോടതിയെയും ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.