പോരാട്ടം നയിക്കേണ്ടത് കേരളമെന്ന് യെച്ചൂരിയും കാരാട്ടും
text_fieldsതൃശൂർ: മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഉദാരവത്കരണ പരിപാടികളും സർക്കാറിനെ നയിക്കുന്ന ആർ.എസ്.എസിെൻറ വർഗീയവത്കരണവും െചറുക്കാനുള്ള ദൗത്യം നയിക്കേണ്ടത് കേരളമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
പിണറായി സർക്കാർ അധികാരമേറ്റതു മുതൽ ആർ.എസ്.എസും ബി.ജെ.പിയും തുടരുന്ന അക്രമം വർഗീയതക്കെതിരെ ജനത്തെ അണിനിരത്താൻ സി.പി.എമ്മിനുള്ള ശേഷിയെ ഭയന്ന് ചെയ്യുന്നതാണ്. എന്നാൽ, ബി.ജെ.പിയും ആർ.എസ്.എസും ചരിത്രം പഠിക്കണം. ചെെങ്കാടി താഴ്ത്താൻ ഹിറ്റ്ലറും ഇന്ദിരാഗാന്ധിയും ശ്രമിച്ചിട്ട് നടന്നിട്ടില്ല. അക്രമം സി.പി.എമ്മിെൻറ നയമല്ല. ചില സാഹചര്യങ്ങളിൽ പ്രതിരോധം വേണ്ടി വരും. എന്നാൽ, അതിൽനിന്ന് ഭിന്നമായി എന്തെങ്കിലുമുണ്ടായാൽ തിരുത്തുമെന്ന് യെച്ചൂരി ആവർത്തിച്ചു.
സി.പി.എമ്മിൽ ഒരു ഭിന്നതയുമില്ല. ആഭ്യന്തര ജനാധിപത്യ പ്രക്രിയയെക്കുറിച്ചും ചർച്ചയെക്കുറിച്ചും ഒരു വിഭാഗം മാധ്യമങ്ങൾക്കും മറ്റു രാഷ്ട്രീയ പാർട്ടികൾക്കും അറിയാത്തതുകൊണ്ടാണ് ഇത്തരം വ്യാഖ്യാനങ്ങൾ. പല അഭിപ്രായങ്ങളുണ്ടാവും, തീരുമാനം ഒന്നേയുള്ളൂ. ഇപ്പോഴും ഒരു തീരുമാനം മാത്രമാണുള്ളത്. അത് ബി.ജെ.പി സർക്കാറിനെ താഴെയിറക്കുക എന്നതാണ്. അതിനുവേണ്ടി ജനാധിപത്യ, മതനിരപേക്ഷ ശക്തികളെ ഒന്നിപ്പിക്കണം. ബി.െജ.പിക്കെതിരെ പരമാവധി വോട്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കണം. അതിനർഥം കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഉണ്ടാക്കുമെന്നല്ല. തെരഞ്ഞെടുപ്പ് വരുേമ്പാൾ തന്ത്രം തീരുമാനിക്കും.
ദുരിത ബാധിതരുടെയും കോർപറേറ്റുകളുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിച്ച കോൺഗ്രസിെൻറ തുടർച്ചയാണ് ബി.െജ.പിയും അവരുടെ ഭരണവും. കോർപറേറ്റ് കൊള്ള യു.പി.എ ഭരണത്തെക്കാൾ ശക്തമായി. തനിക്ക് ഇടനിലക്കാരില്ലെന്ന് പ്രധാനമന്ത്രി മോദി പറയുന്നത് ശരിയാണ്. അദ്ദേഹം തന്നെയാണ് എല്ലാ ഇടപാടുകൾക്കും ഇടനിലക്കാരൻ. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി അരങ്ങേറുന്നത് മോദി ഭരണത്തിലാണ്. മറുവശത്ത്, വർഗീയവത്കരണ ശ്രമം ശക്തമാണ്. രാജ്യത്തെ ഒരേയൊരു മതനിരപേക്ഷ സംസ്ഥാനം കേരളം ആയതുകൊണ്ടാണ് അതിനെതിരെ ആർ.എസ്.എസ് രാജ്യവ്യാപക ദുഷ്പ്രചാരണം നടത്തുന്നത്. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയുയർത്താൻ ആർ.എസ്.എസ് മേധാവി കേരളത്തെ തെരഞ്ഞെടുക്കുന്നത് അതുകൊണ്ടാണ്.
ഇന്ത്യ വിഭജനത്തിനു ശേഷം ന്യൂനപക്ഷം ഇത്രയേറെ ഭീതി അനുഭവിച്ച കാലമില്ല. ആർ.എസ്.എസിെൻറ സ്വകാര്യസേന മുസ്ലിംകളെയും ദലിതെരയും കെട്ടുകഥ ചമച്ച് ആക്രമിക്കുന്നു. സിനിമയും സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമീഷൻ പോലും ആർ.എസ്.എസിന് വഴങ്ങുന്ന സ്ഥിതി വരുന്നു. അടുത്ത തെരഞ്ഞെടുപ്പ് ജയിച്ചാൽ രാജ്യത്തിെൻറ ഭരണഘടനതന്നെ മാറ്റിയെന്നു വരാം. രാജ്യത്തിെൻറ കാവൽക്കാരനെന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. ജനത്തിന് ഗുണമില്ലാത്ത ഇൗ സ്വപ്നവ്യാപാരിയെ ജനം പിരിച്ചുവിടണം- യെച്ചൂരി പറഞ്ഞു.
മോദിക്കും കേന്ദ്ര ഭരണത്തിനും വർഗീയതക്കും ബദൽ കേരളത്തിലെ എൽ.ഡി.എഫ് ഭരണം കാണിച്ചു തരുന്നുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കേരളമാണ് ദേശീയ തലത്തിൽ പോരാട്ട മാതൃക. അതുകൊണ്ടാണ് കേരളത്തെ ആർ.എസ്.എസ് ദേശീയതലത്തിൽ ഇത്രയധികം ആക്ഷേപിക്കുന്നത്. ആർ.എസ്.എസിനെതിരെ സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും പോരാട്ടം ശക്തമാക്കും- കാരാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.