ബി.ജെ.പി നടപ്പാക്കുന്നത് വെറുപ്പിെൻറ രാഷ്ട്രീയം -യെച്ചൂരി
text_fieldsമട്ടന്നൂര്‍: വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും രാഷ്ട്രീയമാണ് ബി.ജെ.പി നടപ്പാക്കു ന്നതെന്ന് സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരി. നരേന്ദ്ര മോദി സര് ക്കാറിേൻറത് കുത്തക അനുകൂല നിലപാടാണ്. കേരളത്തിെൻറ സംസ്കാരം സംരക്ഷിക്കുമെന്ന മോദിയുടെ പ്രസ്താവന ഏത് സംസ്കാരം സംരക്ഷിക്കുമെന്ന അർഥത്തിലാണെന്നും ഏത് മൂല്യം സംരക്ഷിക്കുമെന്നാണെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മട്ടന്നൂരില്‍ ഇടതുമുന്നണി സ്ഥാനാർഥി പി.കെ. ശ്രീമതിയുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി- മത ഭേദമന്യേ എല്ലാവരെയും ഒന്നായി കാണുന്ന രാജ്യമാണ് ഇന്ത്യ. ബി.ജെ.പി അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
മാനവികതക്കുപകരം അവമാനവികത എന്നതാണ് അവരുടെ തത്ത്വം. ഉത്തരേന്ത്യയില്‍ ബീഫിനെ എതിര്‍ക്കുമ്പോള്‍ ഇവിടെ അതിനെ അനുകൂലിക്കുകയാണ്. രാജ്യം കുത്തകകള്‍ക്ക് തീറെഴുതുന്നു. റഫാല്‍ തുടങ്ങിയ അഴിമതികളിലൂടെ രാജ്യത്തെ നശിപ്പിക്കുന്നതോടൊപ്പം പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നു– െയച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.