Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 2:57 AM IST Updated On
date_range 8 Dec 2017 10:09 AM ISTയെച്ചൂരിക്ക് നേരെ ൈകയേറ്റം: ഫാഷിസത്തിെൻറ അഹങ്കാരം -കെ.പി.എ. മജീദ്
text_fieldsbookmark_border
കോഴിക്കോട്: എ.കെ.ജി ഭവനില്‍ കയറി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ൈകയേറ്റം ചെയ്തത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയും അങ്ങേയറ്റം അപലപനീയവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. സംഘ്പരിവാര്‍ ഫാഷിസത്തിെൻറ അഹങ്കാരമാണ് ആക്രമണത്തിലൂടെ പ്രകടമായത്.
-രാജ്യം നേരിടുന്ന അസഹിഷ്ണുതയുടെ അതിഗുരുതര സാഹചര്യത്തിെൻറ നേർക്കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്. യെച്ചൂരിയെപ്പോലെ ഉന്നതനായ നേതാവിനു നേരെ ആക്രമണം നടത്താന്‍ ധൈര്യപ്പെട്ടത് സംരക്ഷിക്കാന്‍ ആളുണ്ടാവുമെന്ന ഉറപ്പിലാണ്. സംഘ്പരിവാര്‍ ശക്തികളെ മുഖ്യ ശത്രുവായി കണ്ട് നയനിലപാടുകള്‍ സ്വീകരിക്കാന്‍ സി.പി.എമ്മിനുള്ള തിരിച്ചറിവാകട്ടെ ഇൗ ഹീനകൃത്യമെന്നും കെ.പി.എ. മജീദ് കൂട്ടിച്ചേര്‍ത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story