Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ടു ജില്ലകളിൽ...

എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
cancel

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 48 മണിക്കൂർ ശക്തമായ മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപംകൊണ്ട ന്യൂനമർദം കൂടുതൽ ശക്തമായതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ഇതു തീവ്രന്യൂനമർദമായി ആന്ധ്ര - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനാണു സാധ്യത.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട്​ വരെ മൂന്നു മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള, ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yellow alertweather newsrain update
News Summary - Yellow alert in eight districts
Next Story