Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ മുന്നറിയിപ്പിൽ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഒമ്പതു ജില്ലകളിൽ യെ​ല്ലോ അലർട്ട്

text_fields
bookmark_border
Heavy rain, Heavy Wind, fishermen Warning
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. തെക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈകീട്ടോടെ ഒമ്പത് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഉച്ചയോടെ ഏഴ് ജില്ലകളിലായിരുന്നു മഴമുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് പുതുതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുള്ളത്. തെക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണം.

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainrain alertKerala News
News Summary - Yellow alert in nine districts of kerala
Next Story