ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; സംസ്ഥാനത്ത് ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകൾക്ക് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചത്. തെക്കുകിഴക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദവും കോമോറിൻ തീരത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണം.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 28ന് ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
നെയ്യാർ ഡാമിന്റെ ഒന്നുമുതൽ നാലുവരെയുള്ള ഷട്ടറുകൾ ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് 20 സെ.മി വീതം ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.