ഇന്ന് ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്
text_fieldsതിരുവനന്തപുരം: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ബുധനാഴ്ച മഞ്ഞ അലർട്ട്. ഒമ്പത്, 10, 11 തീയതികളിലും ഏതാനും ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. അറബിക്കടലില്‍നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യതയുണ്ട്.
കേരളതീരത്ത് ബുധനാഴ്ചയും കേരള -കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 11 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂണ്‍ 11 വരെ മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും ജൂണ്‍ ഒമ്പത് മുതല്‍ 11വരെ തെക്കന്‍ കൊങ്കണ്‍ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. കേരള തീരത്തും മുന്നറിയിപ്പുള്ള മറ്റു പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.