Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ...

പുതിയ ന്യൂനമര്‍ദത്തിന്​ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
rain, heavy rain
cancel
camera_alt

photo: പി.ബി. ബിജു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ അന്തമാന്‍ തീരത്ത്​ ചൊവ്വാഴ്​ച പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമർദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്​. ബുധനാഴ്ചയോടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്​ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്.

കന്യാകുമാരി ഭാഗത്തും ശ്രീലങ്ക തീരത്തുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ചൊവ്വാഴ്​ച ​കൂടി ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയുണ്ട്​. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ചില ജില്ലകളിൽ യെല്ലോ അലർട്ടാണെങ്കിലും മലയോരമേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക്​ സാധ്യതയുണ്ട്​.​ അതിനാൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yellow AlertHeavy Rain
News Summary - Yellow alert in various districts
Next Story