പീയൂഷ വർഷം നിലനിൽക്കെട്ട
text_fieldsഞങ്ങൾ, കഥകളിക്കാർക്ക് കർക്കടകമാസം ഉഴിച്ചിൽ തുടങ്ങിയ സുഖചികിത്സയുടെ മാസമാണ്. പുലർച്ച നാലുമണിക്കാരംഭിക്കുന്ന കാൽസാധകങ്ങളും മെയ്യുറപ്പ് ചുവടുകളും കഴിഞ്ഞാൽ ശരീരമാസകലം എണ്ണതേച്ച് ഉഴിച്ചിൽ തുടങ്ങുന്നു. സന്ധികൾ മുഴുവനും ഉടച്ച് അയവുള്ളതാക്കുന്ന ദീർഘനേരത്തെ ഉഴിച്ചിലിനുശേഷം സന്ധ്യാസമയംവരെ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികൾക്കുശേഷം വിശ്രമാവസ്ഥയിലേക്ക് പ്രവേശിക്കുേമ്പാൾ പീയൂഷ വർഷമായി കേൾക്കുന്നു, ആശാെൻറ രാമായണ പാരായണം. കർക്കടക മാസം ഒന്നു മുതൽ 30വരെ നീണ്ടുനിൽക്കുന്നു ഇൗ പാരായണം. തറവാട്ടിലെ ചാണകം മെഴുകിയ കോലായിൽ അഞ്ചു തിരിയിട്ട് നിറയെ എണ്ണയൊഴിച്ച് കത്തിച്ച നിലവിളക്കിെൻറ മുമ്പിൽ സ്ഥാപിച്ച ഭസ്മം കൊണ്ട് കളംവരച്ച പലകയിൽ തുറന്നുവെച്ച തുഞ്ചത്തെഴുത്തച്ഛെൻറ അധ്യാത്മ രാമായണം പുസ്തകം നിവർത്തിവെച്ച് കൈതൊട്ട് വന്ദിച്ചാണ് ആശാെൻറ രാമായണ പാരായണം ആരംഭിക്കുന്നത്. ഏകദേശം ഒരു മണിക്കുർ നീണ്ടുനിൽക്കുന്ന പാരായണം കഴിഞ്ഞാൽ ഒരു ഇൗർക്കിൽ കഷണംകൊണ്ട് അടയാളം വെച്ച് പുസ്തകം അടച്ച് വീണ്ടും തൊട്ട് തലയിൽവെച്ച് തട്ടിൻപുറത്ത് ഭക്തിപൂർവം വെക്കും.
കഥകളി സംഗീതജ്ഞരുടെ ആലാപനശ്രദ്ധയോടെ പതിഞ്ഞ രീതിയിൽ ആരംഭിച്ച് ഉച്ചസ്ഥായിയിൽ അവസാനിക്കുന്ന ഒാരോ വരിയുെടയും ആലാപനം അക്ഷരസ്ഫുടതയോടെ അതീവ ശ്രദ്ധയോടെയായിരുന്നു ആശാൻ നിർവഹിച്ചുകൊണ്ടിരുന്നത്. അത് കേട്ടുകൊണ്ട് അടുത്തിരിക്കുന്ന ഞങ്ങൾക്ക് അതീവ ഹൃദ്യമായ ഒരനുഭവമായിരുന്നു അക്കാലത്ത്. പിതാവിെൻറ സത്യസംരക്ഷണത്തിനായി രാജപദവിയും സകല സമ്പത്തും ത്യജിച്ച് കാഷായവസ്ത്രധാരിയായി കാട്ടിലേക്കുപോകുന്ന ശ്രീരാമൻ, ഭർത്താവിെൻറ സുഖദുഃഖങ്ങൾ തേൻറതു കൂടിയാണെന്ന് വിശ്വസിച്ച് സകല സൗഭാഗ്യങ്ങളും വെടിഞ്ഞ് കാട്ടിലേക്ക് പോകുന്ന പതിവ്രതയായ സീത, ജ്യേഷ്ഠനു നിഷേധിക്കപ്പെട്ട ജീവിത സുഖങ്ങൾ തനിക്കും വേണ്ടെന്ന് തീരുമാനിക്കുന്ന സഹോദര സ്നേഹത്തിെൻറ മൂർത്തീകരണമായ ലക്ഷ്മണൻ, മാതാവിെൻറ ദുഷ്ചിന്തയിൽനിന്ന് വന്നുപെട്ട താൽക്കാലിക രാജപദവിയിൽ മനംനീറുന്ന ഭരതൻ, അപഹരണത്തിനകപ്പെട്ട സ്ത്രീ സംരക്ഷണത്തിന് സ്വജീവൻ നൽകേണ്ടിവന്ന ജടായു, ആപത്ത് സഹായിയായെത്തിയ സുഹൃത്തിനെ സഹായിക്കാൻ ശിലാപർവതങ്ങൾ പോലും ചുമന്നുകൊണ്ടുവന്ന് സേതുബന്ധനം നടത്തിയ സുഗ്രീവസൈന്യം.. അങ്ങനെ എത്രയെത്ര മറക്കാനാകാത്ത കഥാപാത്രങ്ങളെയാണ് ഇൗ രാമായണ പാരായണത്തിൽകൂടി ഞാൻ പരിചയപ്പെട്ടതെന്നോർക്കുേമ്പാൾ വിസ്മയം തോന്നുന്നു.
പിൽക്കാലത്ത് ശ്രീ മേക്കുന്നത്ത് കുഞ്ഞികൃഷ്ണൻ നായർ ഏഴ് എപ്പിസോഡുകളായി രചിച്ച രാമായണം നൃത്തനാടകങ്ങൾ സംവിധാനംചെയ്ത് നൂറുകണക്കിൽ അരങ്ങുകളിൽ അവതരിപ്പിക്കാൻ എനിക്ക് പ്രചോദനമായത് ഇൗ രാമായണ പാരായണ ശ്രവണമാണ്. സൂക്ഷ്മദർശനത്തിൽ രാമായണത്തിലെ ഒാരോ കഥാപാത്രവും ഒാരോ ജീവിതദർശന മാതൃകയാണ്. ഇത്തരമൊരു കൃതിക്ക് ജന്മംനൽകിയ വാല്മീകി മഹർഷിയുടെ ഒാർമകൾക്കു മുമ്പിൽ സഹസ്രപ്രണാമം. ആ കൃതിയുടെ അന്തഃസത്ത ഒാരോ കേരളീയെൻറ മനസ്സിലും പീയൂഷ വർഷമായി ചൊരിഞ്ഞ തുഞ്ചത്താചാര്യനും പ്രണാമം. മഹർഷി അരുളിയതുപോലെ ഇൗ ഭൂമിയിൽ പർവതങ്ങളും നദികളും നിലനിൽക്കുന്ന കാലത്തോളം രാമായണവും നിലനിൽക്കെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.