പതിവുതെറ്റിക്കാതെ ഗാനഗന്ധർവൻ; കൊല്ലൂരിൽ 80ാം പിറന്നാളാഘോഷം
text_fieldsമംഗളൂരു: 80ാം പിറന്നാളിന് പതിവുതെറ്റിക്കാതെ ഗാന ഗന്ധർവൻ യേശുദാസ് കൊല്ലൂർ മൂകാം ബിക ക്ഷേത്രത്തിലെത്തി. വ്യാഴാഴ്ച രാത്രി വൈകിയാണ് ചെന്നൈയിൽനിന്ന് കുടുംബസമേതം മംഗ ളൂരു വിമാനത്താവളം വഴി യേശുദാസ് കൊല്ലൂരിലെത്തിയത്. ഭാര്യ പ്രഭാ യേശുദാസ്, മക്കളായ വ ിനോദ്, വിജയ്, വിശാൽ, കൊച്ചുമകൾ അമേയ, സഹോദരൻ ആൻറണി തുടങ്ങിയവരും ഒപ്പമുണ്ടായിര ുന്നു.
വെള്ളിയാഴ്ച പുലർച്ചക്കുതന്നെ പ്രിയ ഗായകനെ കാണാനായി മൂകാംബിക ക്ഷേത്ര സന്നി ധി ആരാധകരാലും സുഹൃത്തുക്കളാലും നിറഞ്ഞിരുന്നു. രാവിലെ 8.30ഒാടെ യേശുദാസും കുടുംബവും ക്ഷേത്ര സന്നിധിയിലെത്തി. ക്ഷേത്രനടയിലെത്തി ദേവിയെ തൊഴുതു വണങ്ങിയശേഷം പതിഞ്ഞ ശബ്ദത്തിൽ ശ്ലോകം ചൊല്ലി.
തുടർന്ന്, ഭക്തർക്കൊപ്പം ക്ഷേത്ര പ്രദക്ഷിണം. പ്രത്യേക ചണ്ഡികാ ഹോമവും കഴിച്ചു. പനിയായതിനാൽ ചണ്ഡികാ ഹോമത്തിനുശേഷം ഹോട്ടൽ മഹാലക്ഷ്മി പാലസ് റെസിഡൻസിയിലെ മുറിയിൽ പൂർണ വിശ്രമത്തിലായിരുന്നു അദ്ദേഹം. 49ാം വർഷമാണ് അദ്ദേഹം ദേവീസന്നിധിയിൽ മറ്റു ആഘോഷങ്ങളൊന്നുമില്ലാതെ പിറന്നാൾ ദിനം െചലവിടുന്നത്.
യേശുദാസിെൻറ പിറന്നാളിനോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്തെ വേദിയിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ മൂകാംബിക സംഗീതാരാധന സമിതിയുടെ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രെൻറ നേതൃത്വത്തിൽ സംഗീതാർച്ചനയും നടന്നു. യേശുദാസിെൻറ ഷഷ്ഠിപൂർത്തി ആഘോഷിച്ച 2000ത്തിൽ ആരംഭിച്ച സംഗീതാർച്ചന 20ാം തവണയാണ് മുടക്കമില്ലാതെ നടക്കുന്നത്. ഹോട്ടലിൽ നടന്ന ചടങ്ങിൽ കൊല്ലൂർ മൂകാംബികാ സംഗീതാരാധനാ സമിതിയുടെ സൗപർണികാമൃത പുരസ്കാരം സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണന് യേശുദാസ് സമ്മാനിച്ചു. സംഗീതാരാധന സമിതി ചെയർമാൻ വി.വി. പ്രഭാകരൻ, ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ തുടങ്ങിയവരും സംബന്ധിച്ചു.
വൈകീട്ട് ഏഴോടെ ക്ഷേത്ര സന്നിധിയിലെത്തി വീണ്ടും മൂകാംബിക ദേവി ദർശനം നടത്തിയശേഷമാണ് യേശുദാസും കുടുംബവും ഹോട്ടലിലേക്ക് മടങ്ങിയത്.
രാത്രിയും മൂകാംബികയിൽ തങ്ങുന്ന കുടുംബം ശനിയാഴ്ചയായിരിക്കും ചെന്നൈയിലേക്ക് മടങ്ങുക. നടൻ സത്യെൻറ മകൻ സതീഷ്, ഗാനരചയിതാവ് ആർ.കെ. ദാമോദരൻ തുടങ്ങിയവരും ക്ഷേത്രത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.