പൊലീസ് സ്റ്റേഷനുകളിൽ ഇനി യോഗയും ധ്യാനവും
text_fieldsതിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ ഇനി യോഗയും ധ്യാനവും ശ്വസന വ്യായാമങ്ങളും. പൊലീസുകാരുടെ മാനസിക സംഘർഷം കുറക്കുന്നതിെൻറയും പൊതുജനങ്ങളോടുളള പെരുമാറ്റ ം മെച്ചപ്പെടുത്തുന്നതിെൻറയും ഭാഗമായാണിത്. ജില്ല പൊലീസ് മേധാവി, സബ് ഡിവിഷനൽ ഓഫി സർമാർ തുടങ്ങിയവർ ഇത്തരം പരിപാടികളിൽ പങ്കെടുത്ത് മറ്റ് ഉദ്യോഗസ്ഥർക്ക് പ്രചോദനം നൽകണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. പൊലീസുകാരുടെ മാനസിക സംഘർഷം കുറക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു.
മോശം ഭാഷയും പെരുമാറ്റവുമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി അവരെ പൊതുജനങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരുന്ന ജോലികളിൽനിന്ന് മാറ്റിനിർത്താനും നിർദേശമുണ്ട്. മാനസിക സമ്മർദമുളള പൊലീസ് ഉദ്യോഗസ്ഥർക്ക് കൗൺസലിങ് നൽകുന്നതിന് തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ഹാറ്റ്സ് (ഹെൽപ് ആൻഡ് അസിസ്റ്റൻറ്സ് ടു ടാക്കിൾ സ്െട്രസ്) സെൻററിൽ സംവിധാനം ഒരുക്കി. കൗൺസലിങ് കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ച് യാത്രാബത്ത, ദിനബത്ത എന്നിവ നൽകാനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
അടുത്ത മാസത്തോടെ ജില്ല ആസ്ഥാനങ്ങളിലും കൗൺസലിങ് സെൻററുകൾ തുടങ്ങും. മനഃശാസ്ത്രഞ്ജരുടെയും കൗൺസലർമാരുടെയും സേവനവും ലഭ്യമാക്കും. ജില്ല പൊലീസ് മേധാവിമാർ മാസത്തിൽ ഒരു മണിക്കൂറെങ്കിലും തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ കേട്ട് അവ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണം.
വിദേശരാജ്യങ്ങളിൽ നിലവിലുളള ബഡ്ഡി സിസ്റ്റം പോലെ ഒരു ഡ്യൂട്ടിക്ക് രണ്ടുപേരെ ഒരുമിച്ച് നിയോഗിക്കാൻ ശ്രമിക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.