യോഗയെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യോഗയെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും മതപരമായ ചടങ്ങായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മതേതര ചിന്തയോടെ വേണം യോഗ പരിശീലിക്കേണ്ടത്. ചിലര്‍ക്ക് ഇതു സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ട്. മറ്റു ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു. യോഗയുടെ ഭാഗമെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന സൂക്തമൊക്കെ ചൊല്ലുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിെൻറ ഭാഗമായി സംസ്ഥാന സര്‍ക്കാറും ദേശീയ ആരോഗ്യ ദൗത്യവും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും യോഗ പരിശീലനത്തിന് സംസ്ഥാന സര്‍ക്കാര്‍ ക്രമീകരണമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ, മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ എന്നിവരും പെങ്കടുത്തു. രാജ്ഭവനിൽ ഗവർണർ പി. സദാശിവം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഡി.ജി.പി ടി.പി. സെൻകുമാർ, വിജിലൻസ് ഡയറക്ടറേറ്റിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരുടെ നേതൃത്വത്തിലും യോഗദിനാചരണം നടന്നു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാര്‍ക്കായി യോഗപരിശീലനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.