യോഗയിലൂടെ ഇൗശ്വരാഭിമുഖ്യവും ആത്മീയ സായുജ്യവും സാധിക്കില്ലെന്ന് കത്തോലിക്ക സഭ സിനഡ്
text_fieldsതൊടുപുഴ: യോഗയിലൂടെ ദൈവാനുഭവവും ഇൗശ്വരാഭിമുഖ്യവും സാധിക്കുമെന്ന് വിശ്വാസികൾ കരുതരുതെന്ന് കത്തോലിക്ക സഭ. ആത്മീയ സായുജ്യത്തിെൻറ സാധ്യതകളും യോഗ ശീലിക്കുന്നതിലൂടെ ലഭിക്കില്ല. ശാരീരിക അഭ്യാസമായിേട്ടാ ഏകാഗ്രതക്കും ധ്യാനത്തിനും പറ്റിയ ഒന്നായിേട്ടാ മാത്രം ഇതിെന കണ്ടാൽ മതിെയന്നും സഭ വ്യക്തമാക്കുന്നു. മെത്രാന്മാരുടെ ഉന്നതാധികാര സമിതിയായ സീറോ മലബാർ സഭ സിനഡാണ് ഇതുസംബന്ധിച്ച് നിഗമനത്തിലെത്തിയത്.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം രാജ്യവ്യാപകമായി യോഗദിനം ആചരിച്ചപ്പോൾ ഇതിൽ എങ്ങനെ പങ്കുചേരണമെന്ന ചർച്ച കത്തോലിക്ക സഭയിലുമുണ്ടായി. പ്രത്യേക നിർദേശങ്ങളുടെ അഭാവത്തിലും പൊതുേവ സ്വാഗതം െചയ്യപ്പെട്ടതിനാലും വിശ്വാസികൾ അവരവരുടെ താൽപര്യത്തിനാണ് മുൻഗണന നൽകിയത്.
തുടർന്നാണ് സിനഡ് ഇക്കാര്യം ചർച്ചചെയ്തത്. ധാർമികതയുടെ തലംപോലും യോഗക്ക് അവകാശപ്പെടാനില്ലെന്നും സിനഡ് റിപ്പോർട്ട് പറയുന്നു.
ഭാരതീയ സംസ്കാരത്തിൽ യോഗക്കുള്ള സ്ഥാനം അംഗീകരിക്കുേമ്പാൾ തന്നെ, വിശ്വാസികൾ അതിനെ ആത്മീയ ഉപാധിയായി പരിഗണിക്കരുതെന്ന് സിനഡ് തീരുമാനങ്ങൾ വിശദീകരിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിക്കുന്നു. പെസഹ വ്യാഴാഴ് ച സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷ വേണ്ടെന്ന് സിനഡ് തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിൽ ലിറ്റർജി കമീഷൻ പഠനം തുടരും. ഗൾഫ് അടക്കം മേഖലയിൽ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റുന്നതിന് കർമ പദ്ധതി ആവിഷ്കരിക്കാനും സിനഡിൽ തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.