ലവ് ജിഹാദിൽ കേരളം നിയമനിർമാണം നടത്തിയില്ല -യോഗി ആദിത്യനാഥ്
text_fieldsആലപ്പുഴ: ലവ് ജിഹാദ്, തീവ്രവാദ ആരോപണങ്ങളും രാമക്ഷേത്ര നിർമാണവും പരാമർശിച്ചും ജയ് ശ്രീറാം വിളികളുയർത്തിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം. തെൻറ സംസ്ഥാനത്ത് ലവ് ജിഹാദ് നിയമവിരുദ്ധമാക്കിയത് ഭരണനേട്ടമായി എടുത്തുപറഞ്ഞ യോഗി, കോടതികൾ ഗൗരവം ചൂണ്ടിക്കാട്ടിയിട്ടും കേരളത്തിൽ അത് നിയമവിരുദ്ധമാക്കാൻ സർക്കാർ തയാറായില്ലെന്ന് കുറ്റപ്പെടുത്തി. ഹരിപ്പാട്ട് എൻ.ഡി.എ സ്ഥാനാർഥി കെ. സോമെൻറ തെരഞ്ഞെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫും കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടുന്ന യു.ഡി.എഫും പോപുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും വളരാൻ അവസരം ഒരുക്കുകയാണ്. കശ്മീരിൽ ഭീകരവാദം അവസാനിപ്പിക്കുന്ന തരത്തിൽ പ്രത്യേക പദവി എടുത്തുകളയാൻ പ്രധാനമന്ത്രി തയാറായത് ചൂണ്ടിക്കാട്ടിയ യു.പി മുഖ്യമന്ത്രി, കേരളത്തിലെ ചെറുപ്പക്കാർ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. രാമക്ഷേത്രനിർമാണത്തിന് സഹായം നൽകിയ കേരളീയർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
കേരളത്തിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമാണ്. സൗജന്യ ഭക്ഷ്യവിതരണം, വാക്സിൻ, ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങിയവ സാധ്യമാക്കിയത് കേന്ദ്ര സർക്കാറാണ്. ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ നിരാശയിൽ കഴിയുേമ്പാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇഷ്ടക്കാർക്ക് പിൻവാതിലിലൂടെ തൊഴിൽ നൽകുകയാണ്. യുവജനങ്ങളെ മാത്രമല്ല സ്ത്രീകെളയും കർഷകരെയും തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും സർക്കാർ കബളിപ്പിച്ചെന്നും യോഗി ആരോപിച്ചു. ആദിശങ്കരനെയും ശ്രീനാരായണഗുരുവിനെയും കേരളത്തിെൻറ സനാതനപാരമ്പര്യത്തേയും പലകുറി പരാമർശിച്ച യോഗി, പ്രസംഗം അവസാനിപ്പിച്ചത് ജയ് ശ്രീറാം വിളികൾ മുഴക്കിയായിരുന്നു.
കേരളത്തിെൻറ വികസനം ഇടതുസർക്കാർ തടസ്സപ്പെടുത്തുന്നു –ജെ.പി. നഡ്ഡ
കൊല്ലം: കേരളത്തിെൻറ വികസനം തടസ്സപ്പെടുത്തുന്ന നടപടികളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. കരുനാഗപ്പള്ളിയിൽ തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തിനടക്കം പ്രധാനമന്ത്രി പണം അനുവദിച്ചിട്ടും തടസ്സപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സ്ഥലമേറ്റെടുത്തു നൽകുന്നതിൽ ഉൾെപ്പടെ അലംഭാവം കാട്ടുന്നു.
കേരളത്തിലെ ജനങ്ങളുടെ കഠിനാധ്വാന ശീലത്തെക്കുറിച്ചാണ് ഗൾഫ് രാജ്യങ്ങളിലടക്കം സന്ദർശനവേളയിൽ നരേന്ദ്ര മോദി പരാമർശിക്കുന്നത്. ഫാദർ ടോം ഉഴുന്നാലിെൻറയും ഇറാഖിലും ലിബിയയിലും അകപ്പെട്ട നഴ്സുമാരുടെയും മോചനം സാധ്യമാക്കിയതും മോദിയുടെ രാഷ്ട്രീയ ഇടപെടൽ കൊണ്ടാണ്. ശബരിമല വിഷയത്തിൽ ഇടതു സർക്കാർ വിശ്വാസികളെ തല്ലിയൊതുക്കിയപ്പോൾ യു.ഡി.എഫ് കാഴ്ചക്കാരായി നിന്നു. ബി.ജെ.പി മാത്രമാണ് ഭക്തർക്കൊപ്പം നിന്നത്. യു.ഡി.എഫ് ഭരണകാലത്ത് സോളാർ കുംഭകോണമാണെങ്കിൽ എൽ.ഡി.എഫ് കാലത്ത് സ്വർണക്കള്ളക്കടത്താണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ് കെ.ആർ. രാജേഷ് അധ്യക്ഷതവഹിച്ചു. സ്ഥാനാർഥികളായ ബിറ്റി സുധീർ (കരുനാഗപ്പള്ളി), രാജിപ്രസാദ് (കുന്നത്തൂർ), വിവേക് ഗോപൻ (ചവറ) എന്നിവരെ അദ്ദേഹം ഷാൾ അണിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജി. പ്രതാപൻ, മാമ്പഴത്തറ സലിം, സജു, കല്ലട ദാസ്, ജോർജ് കുര്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.