ഇനി നിങ്ങൾക്കും മീറ്റർ റീഡറാവാം...
text_fieldsതൃശൂർ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കണ്ടെയ്ൻമെൻറ് മേഖലകളിലെ ഉപഭോക്താക്കൾക്ക് മീറ്റർ റീഡിങ് സ്വയം നോക്കി എസ്.എം.എസ് വഴി കെ.എസ്.ഇ.ബിയെ അറിയിക്കാം. സെക്ഷൻ ഓഫിസുകൾ വഴി ഇത്തരം സംവിധാനമൊരുക്കാൻ നടപടി തുടങ്ങിയതായി കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ മീറ്റർ റീഡിങ് വിവാദമായ പശ്ചാത്തലത്തിലാണിത്. അതിനും ഉപഭോക്താവ് തയാറായില്ലെങ്കിൽ മാത്രമേ കഴിഞ്ഞ മാസങ്ങളിലെ വൈദ്യുത ബില്ലിെൻറ ശരാശരിയെടുത്ത് പണം ഇൗടാക്കുന്നത് ആലോചിക്കൂ. കണ്ടെയ്ൻമെൻറല്ലാത്ത പ്രദേശങ്ങളിൽ പരമാവധി ഇടങ്ങളിൽ മീറ്റർ റീഡർമാർ എത്തും.
വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുക, സി.എഫ്.എൽ.ടി.സിയിൽ കാലതാമസമില്ലാതെ വൈദ്യുതി, ഓക്സിജൻ പ്ലാൻറുകളിൽ മുഴുവൻ സമയ വൈദ്യുതി എന്നീ കാര്യങ്ങളിലാണ് ഇപ്പോൾ വൈദ്യുതി ബോർഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെ.എസ്.ഇ.ബിയിലേക്ക് പണമടക്കാൻ 50ഓളം ഓൺലൈൻ മാർഗങ്ങളുണ്ട്. കൂടാതെ അത്യാവശ്യ സംവിധാനമെന്ന നിലയിൽ ഒരുനേരം കാഷ്കൗണ്ടർ തുറന്നു പ്രവർത്തിക്കും.
വീടുകളിലെ സാധാരണ ഫിലമെൻറ് ബള്‍ബുകള്‍ മാറ്റി എൽ.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയായ ഫിലമെൻറ് ഫ്രീ കേരള, വീടുകളിൽ സേവനമെത്തിക്കുന്ന സർവിസ് അറ്റ് ഡോർ സ്റ്റെപ്സ് എന്നിവ താൽക്കാലികമായി നിർത്തിവെച്ചേക്കും.
എൽ.ഇ.ഡികൾ വീടുകളിൽ വിതരണം ചെയ്യുന്ന പദ്ധതിയിലും മെല്ലേപ്പോക്കുണ്ടാകും. ഈ മാസം 15ന് ശേഷം കോവിഡിെൻറ അവസ്ഥയറിഞ്ഞ് മെല്ലേപ്പോക്ക് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന െഡപ്യൂട്ടി സി.ഇമാരുടെ യോഗ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.