'നിങ്ങളൊക്കെ കൂടിയാണ് അവരെ കൊന്നത്'
text_fieldsനെയ്യാറ്റിൻകര (തിരുവനന്തപുരം): 'നിങ്ങളൊക്കെ കൂടിയാണ് അവരെ കൊന്നത്, മരിച്ചയാളെ അടക്കാൻകൂടി അനുവദിക്കില്ലേ' തെൻറ അച്ഛനെ അടക്കാൻ മൂന്ന് സെൻറ് ഭൂമിയുടെ മുറ്റത്ത് കുഴിമാടം വെട്ടുന്നത് തടഞ്ഞ പൊലീസുകാരനുനേരെ കൈചൂണ്ടി ആ 17 കാരെൻറ ചോദ്യം സമൂഹ മനഃസാക്ഷിക്ക് നേരെയുള്ളതായിരുന്നു.
11 മാസമായി കഴിഞ്ഞുവന്ന കിടപ്പാടത്തിൽനിന്ന് ഒഴിപ്പിക്കപ്പെടാതിരിക്കാൻ സ്വയം പ്രതിരോധം തീർക്കവെ തീപ്പൊള്ളലേറ്റ് ദാരുണമായി മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ ഇളയമകനായ രഞ്ജിത്തിേൻറത് കേരളത്തിൽ ഇപ്പോഴും തലചായ്ക്കാൻ സ്വന്തമായി ഒരിഞ്ച് ഭൂമി പോലുമില്ലാത്തവരുടെ ശബ്ദമായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പെറ്റമ്മയും നഷ്ടപ്പെട്ട് അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു 21 കാരനായ രാഹുലും അനുജൻ രഞ്ജിത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.