‘‘മന്ത്രിസഭയിൽ അങ്ങെടുത്തു...’’
text_fieldsതൃശൂര്‍: പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് തെളിയിച്ച സുരേഷ് ഗോപിക്കും സംസ്ഥാനത്തുനിന്ന് ആദ്യമായി ഒരു ബി.ജെ.പി പ്രതിനിധിയെ ലോക്സഭയിലേക്കയച്ച തൃശൂരിനും ഇത് അപൂർവനിയോഗം. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍നിന്ന് രണ്ടാമങ്കത്തില്‍ മികച്ച വിജയം നേടിയ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ ഇടം നേടുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരക്കുമെന്നാണ് ബി.ജെ.പി പ്രഖ്യാപനം.
സിനിമയിലും ചുരുങ്ങിയ കാലംകൊണ്ട് രാഷ്ട്രീയത്തിലും ‘സൂപ്പര്‍സ്റ്റാറാ’യ സുരേഷ് ഗോപി 2019ല്‍ തൃശൂര്‍ ലോക്സഭ മണ്ഡലത്തിലാണ് ആദ്യ അങ്കത്തിനിറങ്ങിയത്. അക്കാലത്ത് (2016- 2022) നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായി രാജ്യസഭയിലുണ്ടായിരുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് പിടിച്ച സുരേഷ് ഗോപി തോറ്റിട്ടും ‘തൃശൂരുകാരനാ’യി തുടര്‍ന്നു. 2021ല്‍ തൃശൂരില്‍നിന്നുതന്നെ നിയമസഭയിലേക്ക് മത്സരിച്ച് വേരുറപ്പിച്ചു. ഇത്തവണ തൃശൂരില്‍ ആദ്യം രംഗത്തിറങ്ങിയ സുരേഷ് ഗോപിയുടെ മുദ്രാവാക്യം ‘തൃശൂരിന് ഒരു കേന്ദ്രമന്ത്രി’ എന്നായിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.
1958 ജൂണ്‍ 26ന് കൊല്ലത്താണ് സുരേഷ് ഗോപിയുടെ ജനനം. കെ. ഗോപിനാഥന് പിള്ള - വി. ജ്ഞാനലക്ഷ്മി ദമ്പതികളുടെ നാല് മക്കളില്‍ മൂത്തയാൾ. കൊല്ലം ഫാത്തിമമാത കോളജില്‍നിന്ന് ബി.എസ്.സി സുവോളജിയും എം.എ ഇംഗ്ലീഷ് ലിറ്ററേച്ചറും പാസായി. അച്ഛന് സിനിമ വിതരണ കമ്പനി നടത്തിയിരുന്നു. 1965ല്‍ ‘ഓടയില്‍നിന്ന്’ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചായിരുന്നു അരങ്ങേറ്റം. 90കളിലാണ് സൂപ്പർ സ്റ്റാറായി വളര്‍ന്നത്. 250ലേറെ സിനിമകളില്‍ അഭിനയിച്ചു.
കോളജ് വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സുരേഷ് ഗോപി പിന്നീട് സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറി. കുടുംബം തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലാണ് താമസം. രാധികയാണ് ഭാര്യ. നാല് മക്കള്‍: ഗോകുല്‍, ഭാഗ്യ, മാധവ്, ഭാവ്നി. മറ്റൊരു മകള്‍ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോള്‍ വാഹനാപകടത്തില്‍ മരിച്ചു. മികച്ച നടനുള്ള ദേശീയ/ സംസ്ഥാന പുരസ്കാരങ്ങളും ഫിലിം ഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. കുറച്ചുകാലമായി തൃശൂരിലെ നെട്ടിശ്ശേരിയില്‍ വീട് വാടക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.