ജീൻ പോൾ ലാലിനെതിരെ യുവനടി നൽകിയ പരാതി ശരിയെന്ന് പൊലീസ്
text_fieldsകൊച്ചി: സംവിധായകനും നടനുമായ ലാലിെൻറ മകന് സംവിധായകന് ജീന്‍ പോളിനെതിരെയുള്ള യുവനടിയുടെ പരാതിയില്‍ കഴമ്പുള്ളതായി പൊലീസിെൻറ പ്രാഥമിക നിഗമനം. പരാതിക്ക് ഇടയായ സാഹചര്യമുണ്ടായ സിനിമയുടെ സീഡി പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
ഹണിബീ ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ യുവനടിയുടെ അനുവാദമില്ലാതെ അവരുടെ ശരീരഭാഗങ്ങളെന്ന വ്യാജേന മറ്റൊരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ചിത്രീകരിക്കുന്ന ബോഡി ഡ്യൂപ്പിങ് നടന്നുവെന്നാണ് പരാതി. ഇതേ തുടർന്നാണ് ഹണീബി ടുവിെൻറ സീഡി പൊലീസ് പരിശോധിച്ചത്. ഇതോടെ ഡ്യൂപ്പിങ് നടന്നതായി വ്യക്തമാകുകയായിരുന്നു. ഈ സാഹചര്യത്തിൽ ജീൻ പോൾ ലാലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.
സെന്‍സര്‍ ബോര്‍ഡില്‍നിന്നും സെന്‍സര്‍ ചെയ്യാത്ത സിനിമയുടെ പകര്‍പ്പ് വാങ്ങി പരിശോധിച്ചാലെ വിശദ വിവരങ്ങള്‍ ലഭിക്കൂ. കോടതിയില്‍ സീഡി ഹാജരാക്കാൻ കഴിയില്ല. അതിന് സെൻസർ കോപ്പിയാണ് ആവശ്യം. എത്രയും വേഗം സെന്‍സര്‍ കോപ്പി ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. പരാതിക്കാരിയായ നടിയുടെയും സിനിമയിലെ മേക്കപ്പ്മാെൻറയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബർ 16ന് സിനിമയുടെ ചിത്രീകരണത്തിനിടെ പനങ്ങാടുള്ള ഹോട്ടലിൽ എത്തി പ്രതിഫലം ചോദിച്ചപ്പോൾ സംവിധായകൻ ജീൻപോൾ ലാലടക്കമുള്ളവർ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നുവെന്നാണ് നടിയുടെ മൊഴി.
അഭിനയിക്കാനെത്തിയ നടിക്ക് സെറ്റിൽ എന്തൊക്കെയോ പ്രശ്നങ്ങൾ നേരിടേണ്ടി വന്നുവെന്ന് മേക്കപ്പ്മാനും മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് നടി ലൊക്കേഷനിൽനിന്ന് പോയതെന്നും മേക്കപ്പ് മാെൻറ മൊഴിയിലുണ്ട്.
ലൈംഗിക ചുവയോടെ സംസാരിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ ജീന്‍പോൾ ലാൽ, നടന് ശ്രീനാഥ് ഭാസി, സിനിയിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെ ഒരാഴ്ച മുമ്പാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. എന്നാൽ, സംഭവത്തിൽ ഇതുവരെ ഇവരെ ആരെയും വിളിച്ച് വരുത്തുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. പ്രാഥമിക നിഗമനത്തിെൻറ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ഇവരെ വിളിച്ചുവരുത്തുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. തൃക്കാക്കര അസിസ്റ്റൻറ് കമീഷണർ പി.പി. ഷംസാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.