ശബരിമലയിൽ കയറിയത് ദലിത് നേതാവ് മഞ്ജു VIDEO
text_fieldsശബരിമല: ശബരിമലയിൽ ദർശനം നടത്തിയതായി യുവതി. തുലാമാസ പൂജാവേളയിൽ പമ്പയിലെത് തി ദർശനം നടത്താനാകാതെ മടങ്ങിയ കേരള ദലിത് മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി കൊല്ലം ചാത്തന്നൂർ മലയേറ്റിക്കോണം സ്വദേശിനി മഞ്ജുവാണ് (43) ദർശനം നടത്തിയതായി അവകാശപ്പ െട്ടത്.
തെളിവായി സന്നിധാനത്ത് നിൽക്കുന്ന ഫോേട്ടായും വിഡിയോയും ഫേസ്ബുക്കിൽ പേ ാസ്റ്റ് ചെയ്തു. ദർശനം നടത്തിയെന്നു തന്നെയാണ് ചിത്രങ്ങളിൽനിന്ന് വ്യക്തമാകുന് നത്. പൊലീസ് സഹായം തേടാതെ തലമുടി നരപ്പിച്ച് വേഷപ്രച്ഛന്നയായാണ് എത്തിയതെന്ന് ഫേ സ്ബുക്കിൽ ഇട്ട വിഡിയോയിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെ 7.15ഒാടെ ദർശനം നടത്തിയതായാണ് പറയുന്നത്.
ദർശനം കഴിഞ്ഞ് മാളികപ്പുറത്തേക്ക് ഭക്തർ പോകുന്ന മേൽപാതയിലും മാളികപ്പുറത്തും നിൽക്കുന്ന വിഡിയോയും ചിത്രവുമാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൃദ്ധയുടെ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് ഇതിലുള്ളത്. ഉഷപൂജ സമയത്ത് എത്തി രണ്ടുമണിക്കൂറോളം സന്നിധാനത്ത് തങ്ങി. െനയ്യഭിഷേകം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തുന്നതിന് അയ്യപ്പസേവാസംഘം പ്രവർത്തകരുടെ സഹായം ലഭിച്ചതായും മഞ്ജു പറയുന്നു. എന്നാൽ, സഹായം നൽകിയിട്ടില്ലെന്ന് അയ്യപ്പസേവാസംഘം പ്രവർത്തകർ അറിയിച്ചു.
ബുധനാഴ്ച വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് ചിത്രങ്ങളും വിഡിയോയും ഫേസ്ബുക്കിലിട്ടത്. ദർശനം ദേവസ്വം ബോർഡോ പൊലീസോ സ്ഥിരീകരിച്ചിട്ടില്ല. ഇൗ മാസം രണ്ടിന് രണ്ട് യുവതികൾ ദർശനം നടത്തിയ ശേഷം പമ്പമുതൽ സന്നിധാനംവരെ കനത്ത ജാഗ്രതയാണ് പൊലീസും പ്രതിഷേധക്കാരും പുലർത്തുന്നത്. ചൊവ്വാഴ്ച പുലർച്ച 4.30ഒാടെയാണ് നിലക്കലിൽ എത്തിയത്. നിലക്കലിലും പരിശോധന കർശനമാണ്. ഒരു ബസിൽനിന്ന് പൊലീസ് പരിശോധന പൂർത്തിയാക്കി ഇറങ്ങിയപ്പോഴാണ് ആ ബസിലേക്ക് മഞ്ജു കയറിയതെന്ന് അറിയുന്നു. തുടർന്ന് പമ്പയിലെത്തി അവിടുത്തെ പരിശോധനയും കഴിഞ്ഞാണ് സന്നിധാനത്തേക്ക് തിരിച്ചത്.
പമ്പ മുതൽ സന്നിധാനംവരെയുള്ള പാതയിൽ യുവതികൾ എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിലയുറപ്പിച്ച പ്രതിഷേധക്കാരുടെയും കണ്ണുവെട്ടിച്ചാണ് മഞ്ജു സന്നിധാനത്ത് എത്തി പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തിയിരിക്കുന്നത്. തുലാമാസ പൂജാവേളയിൽ ഒക്ടോബർ 20ന് പമ്പയിൽ എത്തിയ ഇവർ കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംരക്ഷണയോടെ മടങ്ങിപ്പോയിരുന്നു. ഇവരുടെ പേരിൽ 15ഒാളം ക്രിമിനൽ കേസുകൾ ഉണ്ടെന്നതും ദലിത് ആക്ടിവിസ്റ്റ് എന്ന ലേബലും കണക്കിലെടുത്ത് മലകയറാൻ അനുമതി നൽകാനാവില്ലെന്നായിരുന്നു അന്നത്തെ പൊലീസ് നിലപാട്. അന്ന് മുതൽ പൊലീസ് നിരീക്ഷണത്തിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.