കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം... യുവനേതാവിന് പാരവെച്ചത് സ്വന്തം ഗ്രൂപ്പ് തന്നെ
text_fieldsകാത്തുസൂക്ഷിെച്ചാരു കസ്തൂരിമാമ്പഴം കാക്കച്ചി കൊത്തിപ്പോേയ... പോലൊരു സാഹചര്യത്തിലൂടെയാണ് ജില്ല ഡിവിഷൻ മോഹിച്ച ഒാണാട്ടുകരയിലെ യുവ കോൺഗ്രസ് നേതാവ് കടന്നുപോകുന്നത്. ഗ്രൂപ്പിെൻറ അപ്പോസ്തലനായ നേതാവ് ഉറപ്പ് നൽകിയ സ്ഥാനാർഥിത്വം വഴുതിപ്പോയതിെൻറ 'സന്തുലിതാവസ്ഥ' സമവാക്യങ്ങളെ കുറിച്ചുള്ള പഠനത്തിലാണിപ്പോൾ ടിയാൻ.
തീരുമാനമായില്ലെന്ന് ജില്ലയിലെ നേതാവ് പറയുന്ന സമയത്ത് കൺമുന്നിൽ മറ്റൊരാളിെൻറ പോസ്റ്റർ പതിഞ്ഞതിെൻറ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. 'ഒന്ന് ഞാൻ എടുക്കും, ഒന്ന് ഞാൻ തരില്ല, ഒന്ന് എനിക്ക് വേണം' എന്ന ചില സമുദായ നേതാക്കളുടെ കടുംപിടിത്തമാണ് സ്ഥാനാർഥിത്വം നഷ്ടമാകാൻ കാരണമായതെന്ന ഉത്തരമാണേത്ര അവസാനമായി കിട്ടിയത്.
ബ്ലോക്ക് പഞ്ചായത്തിെൻറ നാമധേയത്തിലുള്ള ജില്ല ഡിവിഷനിൽ പ്രതീക്ഷയർപ്പിച്ച നേതാവാണ് സ്വന്തം ഗ്രൂപ്പിെൻറ കബളിപ്പിക്കലിന് ഇരയായത്. രാഷ്ട്രീയ-ജനസേവന-സാമുദായിക മേഖലകളിലെ ഇടപെടലുകളിലൂടെ നേടിയ ജനസ്വാധീനം ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ. കൂടാതെ കഴിഞ്ഞ കുറെക്കാലമായി ചുവപ്പുകോട്ടയിൽ ഇദ്ദേഹം സംഘടിപ്പിച്ച ബഹുമുഖ പരിപാടികളിൽ പെങ്കടുക്കാത്ത ഒരു നേതാവും സംസ്ഥാനത്തില്ലായെന്നതായിരുന്ന അവസ്ഥ. ഗ്രൂപ് നേതാക്കൾ പ്രത്യേകിച്ചും.
സ്ഥാനാർഥി പ്രഖ്യാപനത്തിന് രണ്ടുദിവസം മുമ്പ് യു.ഡി.എഫ് കൺവീനർ എം.എം. ഹസനെയും വലിയൊരു ജനസേവന പരിപാടിയുടെ ഉദ്ഘാടകനായി എത്തിച്ചിരുന്നു. പ്രഖ്യാപന ദിവസം രാവിലെ ജൂബിലി നിറവിലുള്ള എല്ലാമായ നേതാവിനെ വിളിച്ചപ്പോഴും മറിച്ചൊരു തീരുമാനമുണ്ടാകുമെന്ന് പറഞ്ഞതുമില്ല.
ഇത് മറികടന്ന് പഞ്ചാരവർത്തമാനം പറയുന്ന ജില്ലയിലെ നേതാക്കൾ തന്ത്രപരമായി തന്നെ ഒഴിവാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് യുവനേതാവ് സഹപ്രവർത്തകരോട് പങ്കുവെച്ചത്. ഇതിനിടെയാണ് 'പോസ്റ്റർ' രൂപത്തിലും ഫേസ്ബുക്ക് പോസ്റ്റിലൂടെയും കള്ളിവെളിച്ചത്താകുന്നത്. തീരുമാനമായില്ലെന്ന് പറയുന്ന സമയത്ത് തന്നെ സ്ഥാനാർഥിയുടെ ചിഹ്നത്തോടെയുള്ള പോസ്റ്റർ ഭിത്തികളിൽ നിറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരമില്ലാതായതോടെയാണ് യുവനേതാവിനു കാര്യങ്ങൾ പിടികിട്ടിത്തുടങ്ങിയത്. പരിഹാരമെന്ന നിലയിൽ ഭാരവാഹിത്വ വാഗ്ദാനവുമായി വിളിച്ച ഗ്രൂപ് നേതാവ് മറുപടി കേട്ടുനിൽക്കാനാകാതെ ഫോൺ ഒാഫ് ചെയ്യുകയായിരുന്നുവേത്ര.
പ്രഖ്യാപന സമയത്തിന് മുമ്പുതന്നെ പോസ്റ്ററുകളും കട്ടൗട്ടുകളും ഡിവിഷനാകെ നിറഞ്ഞതിെൻറ 'ഗുട്ടൻസ്' എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നിെല്ലന്നാണ് നേതാവ് പറയുന്നത്. ഇതിനും അരമണിക്കൂർ മുമ്പ് ബഹുവർണത്തിലുള്ള സ്ഥാനാർഥിയുടെ പോസ്റ്ററുകളും വ്യത്യസ്ത തലവാചകങ്ങളിലുള്ള പ്രചാരണവും സമൂഹമാധ്യമങ്ങളിലും നിറഞ്ഞിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ പോസ്റ്ററുകളും ബാനറും കട്ടൗട്ടുകളും ഡിസൈൻ ചെയ്ത് പ്രിൻറ് ചെയ്യുന്ന സ്ഥലം എവിടെയാണെന്ന അന്വേഷണത്തിലാണ് യുവനേതാവ് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.