മദ്യം നൽകി മയക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ
text_fieldsജീവ എന്ന സക്കീർ
തിരുവനന്തപുരം: നഗ്നചിത്രങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ പ്രതിയെ െപാലീസ് പിടികൂടിയതായി സിറ്റി െപാലീസ് കമീഷണർ അറിയിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ താമസക്കാരനായ ജീവ എന്ന് വിളിക്കുന്ന സക്കീറിനെയാണ്(36) കോവളം െപാലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ യുവതിയെ പ്രതി ജീവ എന്ന പേരിൽ േഫസ് ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം കോവളത്തുള്ള ഒരു ഹോട്ടലിൽ കൊണ്ടുപോയി മദ്യം നൽകി മയക്കിയതിനുശേഷം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും യുവതിയുടെ ഫോട്ടോകൾ എടുക്കുകയും ചെയ്തു. പിന്നീട് ഈ ഫോട്ടോകൾ യുവതിയുടെ വാട്സ്ആപ്പിൽ അയച്ച് നിരന്തരം ഭീഷണിപ്പെടുത്തി വരുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ െപാലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോവളം എസ്.എച്ച്.ഒ രൂപേഷ് രാജ്, എസ്.ഐമാരായ ഗംഗാപ്രസാദ്, മണികണ്ഠനാശാരി, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, അരുൺ, ഷിജു, ഷൈജു, ശ്യാം കൃഷ്ണ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.