യുവതിയുടെ പഴ്സ് മോഷ്ടിച്ചയാളെ വ്യാപാരികൾ പിടികൂടി
text_fieldsതളിപ്പറമ്പ്: ബസ് സ്റ്റാൻഡിൽ നടന്ന മോഷണത്തിൽ വ്യാപാരികളുടെ ഇടപെടലിലൂടെ പണവും രേഖകളും ഉടമസ്ഥക്ക് തിരികെ ലഭിച്ചു. യുവതിയുടെ പഴ്സ് മോഷ്ടിച്ച ആളെയും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ വ്യാപാരികൾ പിടികൂടി പൊലീസിൽ ഏൽപിച്ചു.
തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ വെയ്റ്റിങ് ഷെൽട്ടറിലായിരുന്നു സംഭവം. ബസ് കാത്തിരിക്കുകയായിരുന്ന യുവതി ഫോൺ വന്നതിനാൽ എഴുന്നേറ്റ് പോകുന്നതിനിടയിലാണ് പഴ്സ് താഴെ വീഴുന്നത്. ഈ സമയത്ത് മോഷ്ടാവ് വീണ പഴ്സ് കൈക്കലാക്കി സ്ഥലംവിടുകയായിരുന്നു.
പഴ്സ് നഷ്ടപ്പെട്ട യുവതിയെ കണ്ട അടുത്തുള്ള വ്യാപാരികൾ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവിനെ ൈകയോടെ പിടികൂടുകയുമായിരുന്നു. യുവതിയുടെ പഴ്സിൽ നിന്ന് നഷ്ടപ്പെട്ട 6,000ത്തോളം രൂപ ഇയാളുടെ ൈകയിൽനിന്നും കണ്ടെടുത്തു. ഇവരുടെ ഐ.ഡി കാർഡ് അടക്കം നിരവധി രേഖകൾ മോഷ്ടാവ് കോർട്ട് റോഡിനടുത്ത് കാട്ടിൽ ഉപേക്ഷിച്ചതായും കണ്ടെത്തി. പൊലീസ് സാന്നിധ്യത്തിൽ അത് തിരിച്ചേൽപിക്കുകയും ചെയ്തതായി വ്യാപാരികൾ പറഞ്ഞു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച മോഷ്ടാവിനെതിരെ യുവതിക്ക് പരാതി ഇല്ലെന്നതിെൻറ അടിസ്ഥാനത്തിൽ താക്കീത് നൽകി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.