25 ലക്ഷത്തിെൻറ ഫോണുകൾ കവർന്നു; പ്രതി മൊബൈൽ ഷോപ്പിന് ബോർഡ് സ്ഥാപിച്ചയാൾ
text_fieldsകളമശ്ശേരി: ദേശീയപാതയോരത്തെ മൊെബെൽ ഷോപ്പിലെ പിൻവാതിൽ തകർത്ത് കടയിൽനിന്ന് 46 മെബൈൽ ഫോൺ കവർന്ന കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട റാന്നി വൈക്കം കരയിൽ വിളയിൽ ലക്ഷംവീട് കോളനിയിൽ രാജേഷ് കുമാറിനെയാണ് (29) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നാണ് ഇടപ്പള്ളി ടോളിലെ ഈസി സ്റ്റോറിലെ വിലയേറിയ 25 ലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ കവർന്നത്.
തൃക്കാക്കര അസി. കമീഷണർ ശ്രീകുമാറിെൻറ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വർഷങ്ങളായി എറണാകുളത്ത് സൈൻ ബോർഡ് ജോലിയിൽ ഏർപ്പെട്ടിരുന്ന രാജേഷ് കുമാർ രണ്ടുമാസം മുമ്പ് ഈസി സ്റ്റോറിൽ ബോർഡ് സ്ഥാപിക്കാൻ എത്തിയത്.
കഴിഞ്ഞ 20ന് പുലർച്ച ബൈക്കിൽ സ്ഥലത്തെത്തി മൊബൈൽ ഷോപ്പിനോട് ചേർന്നുള്ള മരത്തിലൂടെ കടയുടെ മുകളിലെത്തി പിന്നിലെ വാതിൽ വിജാഗിരി അറുത്തുമാറ്റി അകത്ത് കയറിയാണ് മോഷണം നടത്തിയത്. സി.സി ടി.വിയിൽ പതിയാതിരിക്കാൻ പ്രതി ഹെൽമറ്റ് ധരിച്ചിരുെന്നന്ന് പൊലീസ് പറഞ്ഞു.
ആറ് മാസത്തിനിടെ ഷോപ്പിലെത്തിയവരെക്കുറിച്ച വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ആർഭാട ജീവിതത്തിനാണ് മോഷണമെന്നാണ് പ്രതി പറഞ്ഞതെന്നും െപാലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.