Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
arrest, crime
cancel

വൈക്കം: ഓണാഘോഷ പാർട്ടിക്ക് വൈക്കത്ത് വിതരണം ചെയ്യാൻ എറണാകുളത്തുനിന്ന്​ കൊണ്ടുവന്ന മാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ്​ പിടിയിൽ. മുളന്തുരുത്തി കണയന്നൂർ കാരിക്കോട് കരയിൽ പാലിയപ്പനം വീട്ടിൽ ബേസിൽ സാജുവിനെയാണ്​ (21) 0.256 മില്ലിഗ്രാം എം.ഡി.എം.എയുമായി കോട്ടയം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും വൈക്കം എക്സൈസ് സംഘവും ചേർന്നു പിടികൂടിയത്​.

ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. വൈക്കം പ്രദേശങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്​. സുജിത് അറിയിച്ചു. ഐ.ബി ഉദ്യോഗസ്ഥരായ മേഘനാഥൻ, ജ്യോതി, രഞ്ജിത് നന്ദ്യാട്ട്, ബിജു, വൈക്കം എക്സൈസ് റേ​ഞ്ച് ഓഫിസിലെ പ്രിവന്‍റിവ് ഓഫിസർ ജി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജോജോ, അനൂപ് വിജയൻ, അജു ജോസഫ്, സതീഷ്ചന്ദ്ര, വനിത ഉദ്യോഗസ്ഥരായ നോബി, സിബി, എക്സൈസ് ഡ്രൈവർ സാജു എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAarrest
News Summary - Young man arrested with MDMA
Next Story