സമൂഹ മാധ്യമങ്ങളിൽനിന്ന് യുവതികളുടെ ചിത്രമെടുത്ത് ഭീഷണി; യുവാവ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽനിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ കോപ്പിചെയ്തെടുത്ത് ദുരുപയോഗം ചെയ്യു കയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തു. താമരശ്ശേരി അമ്പായത്തോട് ലക്ഷം വ ീട് കോളനിയിലെ മജിനാസിനെയാണ് അറസ്റ്റുചെയ്തത്.
സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രഫൈലുകൾ നിർമിച്ചാണ് ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കിയതും തുടർന്ന് ഇത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതും. ചിലെപൺകുട്ടികെള ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ വേണമെന്ന് ഇയാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇയാൾ കൈകാര്യം ചെയ്ത വ്യാജ പ്രഫൈലുകൾ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. സൈബർ ഡോം അംഗങ്ങളായ ഇൻസ്പെക്ടർ സി. ശിവപ്രസാദ്, അജീഷ്, സുജിത്ത്, രഞ്ജിത്ത്, എന്നിവരുടെ സഹായത്തോടെ നടക്കാവ് സി.െഎ ടി.കെ. അഷ്റഫ്, എസ്.െഎമാരായ കൈലാസ് നാഥ്, രാജീവ്, സീനിയർ സിവിൽ പൊലീസ് ഒാഫിസർ ബഷീർ എന്നിവരടങ്ങളിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്ത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.