കോവിഡ് ബാധിച്ച ഭാര്യയുടേയും കുഞ്ഞിന്‍റെയും മരണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
text_fieldsചെങ്ങമനാട് (എറണാകുളം): സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെയും നവജാത ശിശുവിന്‍റെയും വേർപാടില്‍ മനംനൊന്ത് നാട്ടിലത്തിയ യുവാവിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയിൽ വീട്ടിൽ കുഞ്ഞുമോന്‍റെയും ഉഷയുടെയും മകനായ വിഷണുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തെിയത്. അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ ദേശം സി.എ.ആശുപത്രിയിലത്തെിച്ചങ്കെിലും രക്ഷിക്കാനായില്ല. സൗദിയിലെ ഖത്തീഫില്‍ അക്കൗണ്ടന്‍്റായിരുന്ന വിഷ്ണു ഭാര്യയോടൊപ്പമാണ് അവിടെ താമസിച്ചിരുന്നത്.
കരിങ്കുന്നം തടത്തില്‍ വീട്ടില്‍ ടി.ജി. മണിലാലിന്‍റെയും ശോഭനയുടെയും മകള്‍ ഗാഥയായിരുന്നു ഭാര്യ. എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
നില വഷളായതിനത്തെുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഗാഥയും അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് (ആരാധന) രണ്ട് ദിവസത്തിന് ശേഷവും മരിക്കുകയായിരുന്നു. ഗാഥയുടെ മൃതദേഹം ദമ്മാമില്‍ സംസ്കരിച്ചു. നാട്ടിലെത്തിയ വിഷ്ണു അതീവ ദുഃഖിതനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.