ഇൻറർവ്യൂവിൽ പങ്കെടുക്കാൻ പുറപ്പെട്ട യുവാവ് ബസ് യാത്രക്കിടെ ഹൃദയാഘാതംമൂലം മരിച്ചു
text_fieldsമണ്ണഞ്ചേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് വാണിയംപാറ കിഴക്കേതിൽ മനോജിെൻറ മകൻ അലൻ മനോജാണ് (24) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.
എറണാകുളത്തുനിന്ന് ആലപ്പുഴക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യുേമ്പാൾ വളവനാട് ഭാഗത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ വളവനാട് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇൻറർവ്യൂവിൽ പങ്കെടുക്കാൻ സുഹൃത്തുകളുമായി ആലപ്പുഴക്ക് വരുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: അനിത. സഹോദരൻ: അമൽ മനോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.