Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിൽ ടിപ്പർ ലോറി...

ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു
cancel

നേമം: ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു. വിളവൂർക്കൽ പെരുകാവ് വട്ടവിള അനീഷ് ഭവനിൽ അനിൽകുമാറിന്റെ മകൻ ആദർശ് (23) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടി തച്ചോട്ടുകാവ്-മൂങ്ങോട് റോഡിലായിരുന്നു അപകടം. ആദർശ് സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവദിവസം വൈകുന്നേരം 3 മണിയോടുകൂടിയായിരുന്നു മരണം.

അപകടവുമായി ബന്ധപ്പെട്ട് ടിപ്പർ ഡ്രൈവറും കണ്ണമ്മൂല സ്വദേശിയുമായ അരുണിനെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആദർശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentbike accident
News Summary - Young man died in accident
Next Story