അപകടത്തിൽ പരിക്കേറ്റ് രക്തം വാര്‍ന്ന് നടുറോഡില്‍ അരമണിക്കൂർ കിടന്ന യുവാവ് മരിച്ചു; കാഴ്ചക്കാരായി നാട്ടുകാർ
text_fieldsതിരുവനന്തപുരം: മാറനല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാര്‍ന്ന് നടുറോഡില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (28) ആണ് മരിച്ചത്.
യുവാവ് അരമണിക്കൂറോളമാണ് റോഡിൽ കിടന്നത്. അപകടസ്ഥലത്ത് നിരവധിയാളുകള്‍ എത്തിയെങ്കിലും ആരും വിവേകിനെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നാട്ടുകാരുടെയും പൊലീസിന്റേയും ഇടപെടലിനെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉയരുന്നത്.
ആംബുലൻസ് എത്താൻ വൈകിയെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.
കഴിഞ്ഞദിവസം മാറനല്ലൂര്‍ മലവിള പാലത്തിന് സമീപമാണ് യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം മഴയത്ത് നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിച്ച് അപകടം സംഭവിക്കുന്നത്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ ഒരു ബൈക്കും കാറും ഓട്ടോറിക്ഷയും സ്ഥലത്തെത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. വൈകാതെ പൊലീസും സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളം വൈകിയാണ് ആംബുലന്‍സ് സ്ഥലത്തെത്തുന്നത്. പിന്നാലെ യുവാവിനെ കണ്ടല ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം ശ്രീകാര്യത്തുണ്ടായ മറ്റൊരു അപകടത്തില്‍ വയോധികൻ മരിച്ചു.കെ.എസ്.ആര്‍.ടി.സി ബസും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രികനായി ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. പാൽ വിൽപനക്കാരനാണ് സെൽവൻ. കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.