Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ മറിഞ്ഞ് യുവാവ്...

കാർ മറിഞ്ഞ് യുവാവ് മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ മറിഞ്ഞ് യുവാവ് മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
cancel
camera_alt

മു​ഹ​മ്മ​ദ് സി​നാ​ൻ

വ​ട​ക​ര: നാ​ദാ​പു​രം റോ​ഡ് ദേ​ശീ​യ പാ​ത​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​യി​ലാ​ണ്ടി കോ​യാ​ന്റ​ക​ത്ത് വ​ള​പ്പി​ൽ അ​യി​ഷ ബ​യ്ത്ത്ൽ അ​സീ​സി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് സി​നാ​നാ​ണ് (19) മ​രി​ച്ച​ത്. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ ചാ​ലി​ൽ പ​റ​മ്പ​ത്ത് സി​നാ​ൻ (18), ചാ​ലി​ൽ പ​റ​മ്പ​ത്ത് മ​ജീ​ദ് (20), ഇ​ഷാ​ൻ ഹൗ​സി​ൽ മു​ഹ​മ്മ​ദ് റി​ഷാ​ദ് (19), വ​ള​പ്പി​ൽ ചെ​റി​യ പു​ര​യി​ൽ ആ​ദി​ൽ (20), കാ​യ​ന്റ വ​ള​പ്പി​ൽ സൈ​ഫു (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ സു​ഹൃ​ത്തി​നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​യാ​ക്കി തി​രി​കെ കൊ​യി​ലാ​ണ്ടി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​പ​ക​ടം. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ കാ​റി​ന​ക​ത്തും പു​റ​ത്തു​മാ​യി വീ​ണ​വ​രെ വ​ട​ക​ര പാ​ർ​ക്കോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​നാ​നെ കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് റോ​ഡ​രി​കി​ലെ ത​ട്ടു​ക​ട​യി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന റോ​ഡി​നോ​ടു​ചേ​ർ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഭാ​ഗ​മാ​ണ്.

രാ​വി​ലെ​യാ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ചോ​മ്പാ​ല പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​മാ​റ്റി. മാ​താ​വ്: സ​ക്കീ​ന. സ​ഹോ​ദ​ര​ൻ: നി​ഹാ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newscar accident
News Summary - Young man dies after car overturns at Vatakara
Next Story