Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2022 5:34 AM GMT Updated On
date_range 5 Dec 2022 5:34 AM GMTഫോൺ വിളി വന്നപ്പോൾ വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ പിന്നീട് കണ്ടത് ബൈക്കിനരികെ മരിച്ച നിലയിൽ
text_fieldsbookmark_border
തൃക്കരിപ്പൂർ (കാസർകോട്) : വെള്ളാപ്പ് വയലോടിയിൽ യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. വയലോടിയിലെ കൃഷ്ണൻ്റെ മകൻ പ്രിയേഷ് (കുട്ടൻ -35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ശീതള പാനീയങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവറാണ്. പാന്റ്സ് മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ദേഹമാസകലം ചെളിപുരണ്ടിട്ടുണ്ട്.
നിർത്തിയിട്ട ബൈക്കിന് സമീപമാണ് മൃതദേഹം കിടന്നത്. ബൈക്കിന്റെ സീറ്റിന്റെ മധ്യഭാഗത്തും ചെളിയുണ്ട്. രണ്ടുപേർ ചേർന്ന് ബൈക്കിൽ കൊണ്ടുവന്ന് കിടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.
രാത്രി ഒൻപതരയോടെ ഫോൺ കോൾ വന്നാണ് പ്രിയേഷ് പോയതെന്ന് വീട്ടുകാർ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോൺ പൊലിസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story