ശ്രീനാരയണ ഗുരുദേവ വരികൾ പാടി നേടി അംഗീകാരങ്ങൾ സ്വന്തമാക്കി യുവാവ്
text_fieldsഗുരുദേവ വരികൾ പാടി ഈ യുവാവ് കയറിയത് ലോകത്തിന്റെ പടവുകൾ. അയ്മനം വല്യാട് സ്വദേശി എസ്. ശ്രീകാന്ത്, അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠാ സമയത്ത് എഴുവെച്ച എല്ലാം ഒന്ന് എന്ന ദർശനം ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്... എന്ന ഗുരുദേവ വചനം പാടി നടന്നു കയറിയത് ഏഷ്യബുക്ക് ഓഫ് റെക്കോർഡിലേക്ക്.
30 മിനിറ്റ് കൊണ്ട് 45 മലയാള ചലച്ചിത്ര ഗാനങ്ങളിലെ കാവ്യാത്മക വരികൾ പാടിയാണ് ഇദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് മൂന്ന് മിനിറ്റ് കൊണ്ട് ശ്രീ നാരായണ ഗുരുദേവന്റെ ദൈവദശകം, ശിവശതകം, അറിവ്, തുടങ്ങിയ കൃതികളും എഴുത്തച്ഛൻ, കുഞ്ഞുണ്ണി മാഷ്, വൈലോപ്പിള്ളി, സുഗതകുമാരി എന്നിവരുടെ 25 കവിതകളും ചൊല്ലി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരുന്നു.
ഗാന ഗന്ധർവ്വൻ യേശുദാസിനുള്ള പിറന്നാൾ സമ്മാനമായി ഈ അംഗീകാരം സമർപ്പിക്കുന്ന ശ്രീകാന്ത് യേശുദാസിനെ ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണണമെന്ന തീവ്രമായ ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു കാത്തിരിക്കുകയാണ്.
മലയാളത്തിൽ കവിതകൾ, ജീവചരിത്രം, പഠനം, ഓർമ്മക്കുറിപ്പുകളായി പതിനാല് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ആദ്യകാല രചനകൾ വി. അൽഫോൻസാമ്മയുടെയും ശ്രീനാരായണ ഗുരുവിന്റെയും ജീവചരിത്രമായിരുന്നു. പിതൃ സ്നേഹത്തിന്റെ നിറവിൽ തന്നെ ചേർത്തുനിർത്തിയ അച്ഛൻ സൗഹൃങ്ങളും എഴുത്തിന് വിഷയമായിട്ടുണ്ട്. വാണിയപ്പുരയിൽ വി. കെ സുഗതന്റെയും കനകമ്മയുടെയും മകനാണ് ശ്രീകാന്ത്. സഹോദരി ശ്രിമോൾ മനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.