കൊല്ലത്ത് യുവാവ് ഭാര്യയെ മകന്‍റെ മുന്നിലിട്ട് വെട്ടിക്കൊന്നു
text_fieldsകടയ്ക്കൽ (കൊല്ലം): കുടുംബവഴക്കിനെ തുടർന്ന് ഏഴ് വയസ്സുകാരനായ മകന് മുന്നിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കോട്ടപ്പുറം മേവനക്കോണം ലതാമന്ദിരത്തിൽ ജിൻസി (26) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് ദീപു (28) കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ദമ്പതികൾക്കിടയിൽ കലഹം പതിവായിരുന്നു. ശനിയാഴ്ചയുണ്ടായ വഴക്കിനിടയിൽ ദീപു വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ മാരകമായി വെട്ടുകയായിരുന്നു. തലയിലും ശരീരമാസകലവും വെട്ടേറ്റ ജിൻസി തൽക്ഷണം മരിച്ചു.
ഒരാഴ്ച മുമ്പുണ്ടായ വഴക്കിനെതുടർന്ന് ജിൻസി മാതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തി ദീപുവിനെതിരെ പരാതി നൽകിയിരുന്നു. പ്രശ്നത്തിൽ ഇടപെട്ട പൊലീസ് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു.
ചുണ്ട പട്ടാണിമുക്ക് സ്വദേശിയായ ദീപു രണ്ടുമാസം മുമ്പാണ് മേവനക്കോണത്ത് വീടുവെച്ച് കുടുംബസമേതം താമസമാക്കിയത്. പാരിപ്പള്ളി കോർപറേഷൻ കശുവണ്ടി ഫാക്ടറിയിലെ സൂപ്പർവൈസറായിരുന്നു ജിൻസി. മത്സ്യവണ്ടിയുടെ ഡ്രൈവറാണ് ദീപു. മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിൽ. മക്കൾ: ധീരജ്, ദിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.