കോവിഡ് വാർഡിൽ 'നുഴഞ്ഞുകയറിയ' യുവാവ് രോഗികളെ ആക്രമിച്ചു
text_fieldsകൊടുവായൂർ: കോവിഡ് ചികിത്സ വാർഡിൽ കടന്നുകയറിയ അജ്ഞാത യുവാവിെൻറ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. കൊടുവായൂർ നടക്കാവ്, കോർണർ സ്ട്രീറ്റ് കുട്ടപ്പെൻറ മകൾ സജിനിക്കാണ് (36) ജില്ല ആശുപത്രി കോവിഡ് വാർഡിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. സജിനിയുടെ അമ്മ കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അമ്മക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞ തന്നെ ശനിയാഴ്ച രാത്രി കോവിഡ് ചികിത്സ വാർഡിൽ അതിക്രമിച്ച് കയറിയ 40 വയസ്സ് തോന്നിക്കുന്ന അജ്ഞാത യുവാവ് കമ്പിപ്പാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സജിനി പറയുന്നു. സമീപത്തുള്ളവർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം വീണ്ടും സ്ഥലത്തെത്തിയ യുവാവ് മറ്റു രോഗികളെയും ആക്രമിക്കാൻ ശ്രമിച്ചതായി സജിനിയുടെ സഹോദരൻ ജയദാസ് പറഞ്ഞു.
രോഗികൾ ബഹളം വെച്ചതോടെ വീണ്ടും സൗത്ത് സ്റ്റേഷനിലെ പൊലീസ് എത്തി യുവാവിനെ പിടികൂടി കൊണ്ടുപോവുകയായിരുന്നു. മാനസിക അസ്വസ്ഥതയുള്ളയാളാണെന്നാണ് പൊലീസ് നൽകുന്ന മറുപടി.
കോവിഡ് വാർഡിൽ മറ്റുള്ളവർക്ക് പ്രവേശനമില്ലെന്നിരിക്കെ ആക്രമണ സ്വഭാവമുള്ളയാൾ രോഗികളെയും സഹായികളെയും ആക്രമിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്ന് കോവിഡ് വാർഡിലെ രോഗികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.