യുവാവിനെ ബന്ദിയാക്കി സിനിമ തിരക്കഥയടക്കം തട്ടിയെടുത്തു; നാലുപേർ അറസ്റ്റിൽ
text_fieldsമൂവാറ്റുപുഴ: തൃക്കളത്തൂർ സ്വദേശിയായ യുവാവിനെ ബന്ദിയാക്കി സിനിമ തിരക്കഥയടക്കം തട്ടിയെടുത്ത കേസിൽ നാലുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴ പെരുമറ്റം മില്ലുംപടി ചേനക്കര കുന്നേൽ നിബുൻ (അപ്പു-31), പേഴയ്ക്കാപ്പിള്ളി കാവാട്ടുമുക്ക് നിരക്കാനയിൽ വിഷ്ണു (24) കാവുങ്കര കുട്ടത്തിക്കുടിയിൽ ഷിനാജ് (36), കാവുങ്കര കല്ലുമൂട്ടിൽ കെ.എൻ. മാഹിൻ (30) എന്നിവരെയാണ് സി.ഐ എം.എ. മുഹമ്മദിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തൃക്കളത്തൂർ സ്വദേശിയും സിനിമമോഹിയുമായ യുവാവിനെ തിരക്കഥ ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയശേഷം നഗരത്തിലെ ചാലിക്കടവ് പാലത്തിനു സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി മർദിച്ചവശനാക്കിയ ശേഷം തിരക്കഥയും പണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.