കെട്ടിട ഉടമ പുറത്താക്കി; മഹാരാഷ്ട്രയിൽനിന്ന് ലോറിയിലും ബൈക്കിലുമായി യുവാവ് കേരളത്തിൽ
text_fieldsമറയൂർ (ഇടുക്കി): ലോക്ഡൗണിൽ അകപ്പെട്ട് മഹാരാഷ്ട്രയിൽ ഒറ്റപ്പെട്ട യുവാവ് സാഹസികമായി സ്വന്തം നാട്ടിലെത്തി. മറയൂർ പയസ്നഗർ സ്വദേശി മണികണ്ഠനാണ് നടന്നും ലോറിയിൽ കയറിയും ബൈക്കിലുമായി കേരളത്തിൽ എത്തിച്ചേർന്നത്. വിവിധ സംസ്ഥാന അതിർത്തികൾ താണ്ടി എത്തിയ യുവാവിനെ കാന്തല്ലൂരിൽ ക്വാറൻറീൻ ചെയ്തു.
കഴിഞ്ഞ നവംബർ മുതൽ മഹാരാഷ്ട്ര അ രോണയിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കമ്പനിയാണ് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നത്. ലോക്ഡൗൺ ആയപ്പോൾ കമ്പനി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ യുവാക്കളെ കൈയൊഴിയുകയായിരുന്നു. ആദ്യ ആഴ്ച പിന്നിട്ടതോടെ ഭക്ഷണം ലഭിക്കാതെയായി.
ദിവസങ്ങൾ പിന്നിട്ടതോടെ കെട്ടിടഉടമ വാടക ആവശ്യപ്പെട്ടു. നൽകേണ്ടതിെല്ലന്ന് സർക്കാർ ഉത്തരവിട്ടകാര്യം ചൂണ്ടിക്കാട്ടിയതിനു മർദനവുമേറ്റു. പൊലീസ് സഹായമോ ഭക്ഷണമോ ലഭിക്കാതെ വന്നതോടെ പട്ടിണികിടന്ന് മരിക്കേണ്ടി വരുെമന്ന ഘട്ടത്തിലാണ് സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടതെന്ന് മണികണ്ഠൻ പറഞ്ഞു.
താമസസ്ഥലത്തുനിന്ന് നടന്ന് മാർക്കറ്റിൽ എത്തി തമിഴ്നാട്ടിലേക്ക് ചരക്കുമായി വരുന്ന ലോറി കണ്ടുപിടിച്ച് സഹായം അഭ്യർഥിച്ചു. 2000 രൂപ വാങ്ങി ഈറോഡിലെത്തിച്ചു. ചൊവ്വാഴ്ച പുലർച്ച കോയമ്പത്തൂരിലേക്ക് മറ്റൊരു ലോറിയിൽ കയറ്റി വിട്ടു. കോയമ്പത്തൂരിലെ ബന്ധുവിെൻറ ബൈക്ക് തരപ്പെടുത്തി മറയൂരിലേക്ക് വരുകയായിരുന്നു.
അതിർത്തിയിൽ എത്തിയപ്പോൾ യുവാവിനെ തടഞ്ഞു മടക്കി അയക്കാനായിരുന്നു നിർദേശം. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ ബന്ധപ്പെട്ട് ഇവിടെ നിരീക്ഷണത്തിലാക്കാൻ അനുമതി വാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.