കണ്ണൂർ കാപ്പിമലയിൽ യുവാവ് വെടിയേറ്റു മരിച്ചു
text_fieldsആലക്കോട്: കണ്ണൂർ ആലക്കോട് കാപ്പിമലയിൽ വീടിനോടുചേര്‍ന്ന കൃഷിയിടത്തിൽ യുവാവ് വെടിയേറ്റുമരിച്ചു. മഞ്ഞപ്പുല്ലിലെ കുടിയേറ്റ കർഷകൻ പരേതനായ വടക്കുംകര സേവ്യർ -മറിയാമ്മ ദമ്പതികളുടെ മകൻ മനോജാണ് (45) മരിച്ചത്.
കാപ്പിമല മഞ്ഞപ്പുല്ലിൽ ചൊവ്വാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
രാത്രി കൃഷിയിടത്തിലേക്ക് പോകുംവഴി സ്വന്തം കൈയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വിവരമറിഞ്ഞ് ആലക്കോട് പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും തോക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തോക്കിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കോവിഡ് പരിശോധനക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം കാപ്പിമല വിജയഗിരി സെൻറ് ജോസഫ്സ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: ബീന. മക്കൾ: അലൻ, അൽന (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: അപ്പച്ചൻ, കുഞ്ഞൂഞ്ഞ്, അച്ചാമ്മ, ബാബു, ജോസ്, അബ്രഹാം, ജെസി, പരേതനായ ഫാ. തോമസ് വടക്കുംകര എസ്.വി.ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.