Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹത്തിന്...

വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് യുവാവ് ജീവനൊടുക്കി; ഗൾഫിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്

text_fields
bookmark_border
വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് യുവാവ് ജീവനൊടുക്കി; ഗൾഫിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്
cancel

കൊണ്ടോട്ടി: വിവാഹ ദിവസം ചടങ്ങുകൾക്ക് മണിക്കൂറുകൾക്ക് മുമ്പ് യുവാവ് ജീവനൊടുക്കി. മലപ്പുറം കൊണ്ടോട്ടി കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്.

വീടിന് സമീപത്തെ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങുകൾക്ക് എല്ലാ ഒരുക്കവും പൂർത്തിയായിരുന്നു. മഞ്ചേരി സ്വദേശിനിയായിരുന്നു വധു. മണ്ഡപത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് യുവാവിനെ ശുചിമുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രവാസിയായ ജിബിൻ ദിവസങ്ങൾക്ക് മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുകയാണ്. ജിബിന്‍റെ ഫോൺ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wedding day
News Summary - young man took his own life hours before the wedding at Kondotty
Next Story