Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2023 4:30 AM GMT Updated On
date_range 4 Feb 2023 4:46 AM GMTകൂട്ടിരിപ്പുകാരനെ വാർഡന്മാർ വളഞ്ഞിട്ട് മർദിച്ചു; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരനെ വാർഡന്മാർ വളഞ്ഞിട്ട് മർദിച്ചു. പാങ്ങോട് സ്വദേശി അഫ്സൽ എന്ന യുവാവിനാണ് ക്രൂര മർദനമേറ്റത്. മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ഒ.പി വിഭാഗത്തിലെ ഗേറ്റ് വഴി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ വാർഡന്മാർ തടഞ്ഞു. തർക്കത്തിനൊടുവിൽ കൂടുതൽ വാർഡൻമാരെത്തി യുവാവിനെ മർദിക്കുകയായിരുന്നു.
യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ കേസെടുക്കുന്നതടക്കം നടപടികളൊന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story